ആരാകും സ്​പെയിനിലെ രാജാവ്​; പോരാട്ടം ഇഞ്ചോടിഞ്ച്​, ഇനിയുള്ളതെല്ലാം നിർണായകം

മഡ്രിഡ്​: ബാഴ്​സലോണ ഒരുക്കിക്കൊടുത്ത വഴിയിൽ, അത്​ലറ്റി​േകാ മഡ്രിഡിനെ ഒാവർടേക്ക്​​ ചെയ്​ത്​ ഒന്നാം സ്ഥാനത്ത്​ എത്താൽ റയൽ മഡ്രിഡിന്​ എല്ലാ സൗകര്യവുമുണ്ടായിരുന്നു. പക്ഷേ, സെവിയ്യയുടെ പോരാട്ടവീര്യത്തിനു​ മുന്നിൽ കൈവിട്ടു. ഇഞ്ചുറി ടൈമി​െൻറ അവസാന മിനിറ്റിലെ ഗോളിൽ തോൽവി ഒഴിവായിക്കിട്ടി എന്നു​ മാത്രം സമാധാനിക്കാം. 2-2ന്​ സമനിലയിൽ പിരിഞ്ഞ്​ ഒരു പോയൻറ്​ സ്വന്തമായതോടെ സ്​പാനിഷ്​ ലാ ലിഗയിൽ റയൽ ബാഴ്​സലോണയെ മറികടന്ന്​ രണ്ടാം സ്​ഥാനത്തെത്തി. എല്ലാവരും 35 കളി പൂർത്തിയാ​ക്കിയപ്പോൾ അത്​ലറ്റികോ മഡ്രിഡ്​ (77), റയൽ മഡ്രിഡ്​ (75), ബാഴ്​സലോണ (75) എന്നിങ്ങനെയാണ്​ ഒന്നു​ മുതൽ മൂന്നുവരെയുള്ള സ്ഥാനങ്ങൾ. ഇനിയുള്ള പോരാട്ടങ്ങളെല്ലാം 'ഫൈനൽ'.

അത്​ലറ്റികോ മഡ്രിഡും ബാഴ്​സലോണയും ഗോൾരഹിതമായി പിരിഞ്ഞ​തി​െൻറ ആനുകൂല്യം മുതലെടുത്ത്​ മുന്നേറാനിറങ്ങിയ റയലിനെ വരച്ചവരയിൽ പിടിച്ചുനിർത്തിയാണ്​ സെവിയ്യ കളി കൈയിലെടുത്തത്​.നാടകീയതകളിലൂടെയാണ്​ കളി തുടങ്ങിയത്​. എങ്ങനെയും ജയിക്കാൻ ഒരുങ്ങിയ റയൽ 12ാം മിനിറ്റിൽ കരിം ബെൻസേമയിലൂടെ സെവിയ്യ വലകുലുക്കി. പക്ഷേ, വാറിലൂടെ പുനഃപരിശോധിച്ചപ്പോൾ ഒാഫ്​സൈഡിലൂടെ ഗോൾ കാൻസൽ ചെയ്​തു. 22ാം മിനിറ്റിൽ ഇവാൻ റാകിടിചി​െൻറ ഹെഡ്​ഡർ ക്രോസിൽ ഫെർണാണ്ടോ സെവിയ്യയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലാണ്​ റയൽ ഒപ്പമെത്തിയത്​. 67ാം മിനിറ്റിൽ ടോണി ക്രൂസ്​ നൽകിയ ​ക്രോസിൽ മാർകോ അസൻസിയോ സമനില ഗോൾ കുറിച്ചു.

തുടർന്ന്​ 75ാം മിനിറ്റ്​ മുതൽ കളത്തിൽ കണ്ടത്​ അവിശ്വസനീയമായ നാടകീയത. സെവിയ്യക്ക്​ അനുകൂലമായ കോർണർ കിക്ക്​ റയലി​െൻറ കൗണ്ടർ അറ്റാക്കായി മാറിയപ്പോൾ പന്തുമായി കുതിച്ച ബെൻസേമ എതിർ പോസ്​റ്റിൽ സെവിയ്യ ഗോളി ബോ​േണായുടെ ടാക്ലിങ്ങിൽ വീണു. ഫൗളിന്​ പെനാൽറ്റിക്കായി അപ്പീൽ ചെയ്​ത റയൽ താരങ്ങളെ ഞെട്ടിക്കുന്നതായിരുന്നു റഫറിയുടെ തീരുമാനം.

'വാർ' പരിശോധനയിൽ, തൊട്ടുമുമ്പ്​ റയൽ ബോക്​സിനുള്ളിൽ എഡർ മിലിറ്റോയുടെ ഹാൻഡ്​ബാൾ ക​ണ്ടുപിടിച്ച റഫറി സെവിയ്യക്ക്​ അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഇവാൻ റാകിടിച്​ പന്ത്​ ലക്ഷ്യത്തിലെത്തിച്ച്​ ലീഡും നൽകി. കോച്ച്​ സിദാ​െൻറ പോലും ആത്മനിയന്ത്രണം നഷ്​ടപ്പെടുത്തിയ റഫറിയുടെ തീരുമാനം മത്സരശേഷം ഏറെ വിമർശനത്തിന്​ കാരണമായി. ​േതാൽവി ഉറപ്പിച്ച റയലിന്​ ഇഞ്ചുറി ടൈമി​െൻറ നാലാം മിനിറ്റിലാണ്​ സമനില ഗോൾ പിറക്കുന്നത്​. അതാവ​െട്ട, ബോക്​സിന്​ പുറത്തുനിന്നും ടോണി ​ക്രൂസ്​ തൊടുത്ത ഷോട്ട്​, ബോക്​സിനുള്ളിൽ എഡൻ ഹസാഡി​െൻറ ബൂട്ടിൽ തൊട്ടുരുമ്മി വലയിൽ പതിച്ചു. ഹസാഡി​െൻറ പേരിൽ കുറിച്ച ഗോളിലൂടെ റയലിന്​ ആശ്വാസ സമനി

ലീഗ്​ ഫിനിഷിങ്​ പോയൻറിൽ മൂന്ന്​ ടീമുകളുടെ ശേഷിക്കുന്ന മത്സരങ്ങൾ ഇങ്ങനെ.

അത്​ലറ്റികോ മഡ്രിഡ്​ Vs റയൽ സൊസിഡാഡ്​, ഒസാസുന, റയൽ വയ്യഡോളിഡ്​.

ബാഴ്​സലോണ Vs ലെവാ​െൻറ, സെൽറ്റ വിഗോ, ​െഎബർ.

റയൽ മഡ്രിഡ്​ Vs ഗ്രനഡ, അത്​ലറ്റിക്​ ബിൽബാവോ, വിയ്യാറയൽ.

Tags:    
News Summary - La Liga title race takes another twist as Sevilla hold Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT