രണ്ടടിച്ച് ബെല്ലിങ്ഹാം; എതിരില്ലാത്ത നാല് ഗോളിന് ജിറോണയെ തകർത്ത് റയൽ മാഡ്രിഡ്

ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോൾ മികവിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് റയൽ മാഡ്രിഡ്. ലാ ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബെല്ലിങ്ഹാമിന് പുറമേ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും റയലിന് വേണ്ടി ഗോൾ നേടി. ഇതോടെ 61 പോയിന്റുമായി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 56 പോയിന്റുമായി ജിറോണയാണ് രണ്ടാമത്.

റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ സെപ്റ്റംബറിൽ തോറ്റതിന് ശേഷം ജിറോണ 15 ലീഗ് മത്സരങ്ങളിൽ തോൽവിയറിഞ്ഞിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിനീഷ്യസ് ജൂനിയർ റയലിനായി ഗോൾ നേടി. കളിയുടെ ആറാം മിനിറ്റിലായിരുന്നു ഗോൾനേട്ടം.

വിനീഷ്യസിന്റെ ഗോൾനേട്ടത്തിന് പിന്നാലെ ബെല്ലിങ്ഹാമിന്റെ ഊഴമായിരുന്നു. രണ്ട് ഗോളുകൾ കൂടി നേടി ബെല്ലിങ്ഹാം റയലിന്റെ ലീഡ് ഉയർത്തി. 36,54 മിനിറ്റുകളിലായിരുന്നു ഗോൾനേട്ടം. വിനീഷ്യസിന്റെ തന്നെ അസിസ്റ്റിൽ നിന്നായിരുന്നു റയലിന്റെ മൂന്നാം ഗോളും പിറന്നത്. 61ാം മിനിറ്റിലായിരുന്നു ​റോഡ്രിഗ്രസ് ഗോൾ നേടിയത്.

Tags:    
News Summary - La Liga: Bellingham scores two as Real Madrid crushes Girona 4-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.