കെ.എം.സി.സി പ്രീമിയർ സോക്കർ ഇന്ന്; പ്രമുഖ താരങ്ങൾ അണിനിരക്കും

ഖമീസ് മുശൈത്ത്: കെ.എം.സി.സി പ്രീമിയർ സോക്കർ മത്സരം ശനിയാഴ്ച നടക്കും. മന്തി അൽജസീറ റിജാൽ അൽമ ചാമ്പ്യൻസ് ട്രോഫിക്കും കംഫർട്ട് ട്രാവൽസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഫുട്ബാൾ ടൂർണമെന്റിൽ സന്തോഷ് ട്രോഫി ഐ.എസ്.എൽ താരങ്ങൾ ഉൾപ്പടെ ഇന്ത്യൻ ഫുട്ബാളിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ഖാലിദിയ അൽ ദമക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ വൈകീട്ട് 5.30ന് കിക്കോഫ് ചെയ്യും.

വിജയികൾക്ക് ഖാലിദിയ മെഡിക്കൽ കോംപ്ലക്സ് പ്രൈസ് മണി സമ്മാനിക്കും. റണ്ണേഴ്സ് പ്രൈസ് മണി ശിഫ അൽഖമീസ് പോളിക്ലിനിക്കും സമ്മാനിക്കും. സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ജിജോ ജോസഫ്, കേരള നിരയിലെ മിന്നും താരങ്ങളായ ജയ്സൽ നിലമ്പൂർ, സഫ്നാദ് വയനാട്, ഫിഫ മഞ്ചേരിയുടെ ഷാനവാസ്, ഫഹീം അലി, ഗോകുലം എഫ്.സിയുടെ നാസർ, കേരള ബ്ലാസ്റ്റേഴ്സിലെ അജിത് ശിവൻ, അഫ്സൽ മുത്തു, ഇന്ത്യൻ ഇൻറർനാഷനൽ വി.പി. സുഹൈർ തുടങ്ങിയവർക്കൊപ്പം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന മലയാളി സോക്കർ താരങ്ങളും വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.

ഹീറോസ് ജിസാൻ, കാസ്ക് ഖമീസ്, മൈ കെയർ ഫാൽക്കൺ എഫ്.സി, ഫിഫ എഫ്.സി, ലൈഫ് ടൈം മെട്രോ, മന്തി ജസീറ റിജാൽ അൽമ, ലയൺസ് ഖമീസ്, ഖമീസ് സനാഇയ്യ എന്നീ ടീമുകളാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ഇലവൻസ് ടൂർണമെൻറിൽ മത്സരിക്കുന്നത്. മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ടൂർണമെൻറിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ടൂർണമെന്റി​ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ബഷീർ മൂന്നിയൂർ, ജനറൽ കൺവീനർ സിറാജ് വയനാട് എന്നിവർ അറിയിച്ചു.

Tags:    
News Summary - KMCC Premier Soccer Today; Prominent stars will line up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.