കെവിൻ ഡി ബ്രൂയിൻ നാപ്പോളിയിലേക്ക് തന്നെ, ക്ലബുമായി ധാരണയിലെത്തി; രണ്ടു വർഷത്തെ കരാർ

ലണ്ടർ: ബെൽജിയത്തിന്‍റെ മിഡ്ഫീൽഡ് മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തി. രണ്ടു വർഷത്തേക്കാണ് കരാറെന്നും പ്രമുഖ ഫുട്ബാൾ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ വിദഗ്ധനുമയ ഫാബ്രിസിയോ റൊമാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ജൂൺ ആദ്യത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കരാർ, ബെൽജിയത്തിന്‍റെ ലോകകപ്പ് യോഗ്യത മത്സരങ്ങളെ തുടർന്നാണ് നീണ്ടുപോയത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ പത്ത് വര്‍ഷത്തെ കരിയറിന് ശേഷമാണ് ഡി ബ്രൂയിന്‍ ക്ലബ് വിട്ടത്. 2015ല്‍ വൂള്‍ഫ്സ്ബര്‍ഗില്‍നിന്നാണ് താരം സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വളർന്നു.

നാപ്പോളിയിൽ മുൻ സിറ്റി താരം സ്കോട്ട് മക്ടോമിനൊപ്പം 33കാരനായ ഡിബ്രൂയിൻ വീണ്ടും ഒന്നിക്കും. 2024-25 സീസണിൽ നാപ്പോളിയുടെ കിരീട നേടത്തിൽ മക്ടോമിനെ നിർണായക പങ്കുവഹിച്ചിരുന്നു. 12 ഗോളുകളാണ് താരം നേടിയത്. സൗദി ക്ലബുകളും അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബുകളും ഡിബ്രൂയിനായി ചരടുവലി നടത്തിയിരുന്നു.

സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ നിരവധി കിരീടങ്ങള്‍ നേട്ടങ്ങളിൽ ഡിബ്രൂയിൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിറ്റിക്കായി 421 മത്സരങ്ങളില്‍നിന്ന് 108 ഗോളുകള്‍ നേടി.

Tags:    
News Summary - Kevin De Bruyne Chooses Napoli As Next Destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.