കാസർകോഡ് മലപ്പുറം ടീമുകൾ

സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറവും കാസർകോടും ക്വാര്‍ട്ടറില്‍

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യദിനം കാസർകോട്, മലപ്പുറം ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്‍റെ ഒന്നാം ദിനം ജയത്തോടെ ഇരുടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) കാസർകോട് കീഴടക്കിയത്. എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് മലപ്പുറം പത്തനംതിട്ടയെ പരാജയപ്പെടുത്തിയത്.

കാസർകോട്-വയനാട് മത്സരത്തിന്‍റെ ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. നിശ്ചിത സമയത്ത് സമനില ആയതിനാൽ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മലപ്പുറം-പത്തനംതിട്ട മത്സരത്തിൽ മുഹമ്മദ് മുബീന്‍ ഹാട്രിക് നേടിയപ്പോൾ ഹാഷിര്‍, നന്ദു കൃഷ്ണ എന്നിവര്‍ ഇരുവട്ടം എതിര്‍വല കുലുക്കി. റിസ്വാന്‍ ഷൗക്കത്ത്, ജന്‍ബാസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 

Tags:    
News Summary - kerala senior football: Malappuram and kasargod enters quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.