എതിരില്ലാത്ത ഏഴ് ഗോളിന് കേരളത്തിന് ‘സന്തോഷം’; രാജസ്ഥാനെ തകർത്തു

കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ സ്വന്തം മണ്ണിൽ രാജസ്ഥാനെ തകർത്തടുക്കി കേരളം. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനാണ് രാജസ്ഥാനെ തകർത്തത്.

കളിയുടെ തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്തിയ കേരളം തുടരെ തുടരെ രാജസ്ഥാൻ പോസ്റ്റിലേക്ക് ആക്രമം അഴിച്ചുവിട്ടു. കളിയുടെ ആറാം മിനിറ്റിൽ തന്നെ വലകുലുക്കി ഗിൽബർട്ടാണ് ഗോൾവർഷത്തിന് തുടക്കമിട്ടത്. പന്ത്രണ്ടാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. വിഘ്‌നേഷിന്റെ വകയായിരുന്നു ഗോൾ. 20-ാം മിനിറ്റിൽ വീണ്ടും വിഘ്‌നേഷ് മാജിക്. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച വിഘ്‌നേഷ് രാജസ്ഥാൻ പോസ്റ്റിലേക്ക് പന്തു തൊടുത്തുവിട്ടു.

ആരവം അടങ്ങുന്നതിന് മുൻപേ വീണ്ടും കേരളത്തിന്റെ അറ്റാക്ക്. ഇപ്രാവിശ്യം നരേഷാണ് താരമായത്. രാജസ്ഥാൻ പ്രതിരോധകോട്ട പൊളിച്ച് നരേഷ് പന്ത് വലയിലെത്തിച്ചു. തുടർന്ന് രാജസ്ഥാൻ പലതവണ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 35-ാം മിനിറ്റിൽ നരേഷ് ഇരട്ട ഗോളുമായി അഞ്ചിലേക്ക്. 54-ാം മിനിറ്റിൽ ആറാം ഗോള് പിറന്നു.

ഇത്തവണ റിസ്‌വാനാണ് വലകുലുക്കിയത്. 81-ാം മിനിറ്റിൽ വീണ്ടും റിസ്‌വാൻ. ഇതോടെ കേരളം തങ്ങളുടെ ക്വാട്ട പൂർത്തിയാക്കി സന്തോഷ് ട്രോഫിയിലെ ഈ സീസണിലെ ആദ്യ മത്സരത്തിലെ വിജയം തങ്ങളുടെ പേരിലാക്കി. 29ന് ബീഹാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Tags:    
News Summary - Kerala is 'happy' for seven unopposed goals; Rajasthan was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.