കേരള ഗെയിംസ് ഫുട്ബാൾ: മലപ്പുറം, കാസർകോട്, കോഴിക്കോട് ജേതാക്കൾ

കൊച്ചി: കേരള ഗെയിംസിന്‍റെ ഭാഗമായ ഫുട്ബാൾ മത്സരങ്ങളിൽ മലപ്പുറം, കാസർകോട്, കോഴിക്കോട് ജില്ലകൾക്ക് ജയം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു മത്സരങ്ങൾ.

മലപ്പുറം ഒന്നിനെതിരെ നാലുഗോളിനാണ് തിരുവനന്തപുരത്തെ തകർത്തത്. നവാസ്, അൻജൽ, നവാസ്, വി.പി. അൻസാർ എന്നിവർ മലപ്പുറത്തിനായി ഗോൾ നേടിയപ്പോൾ ജിത്തുവാണ് തിരുവനന്തപുരത്തിനായി ഗോൾ നേടിയത്. ഇടുക്കിയെ ഒന്നിനെതിരെ ഏഴ് ഗോളിന് തറപറ്റിച്ചാണ് കാസർകോടിന്‍റെ ജയം. ഇനാസ് രണ്ടുതവണയും ഗോകുൽനാഥ്, അഫ്താബ്, അബൂബക്കർ എന്നിവർ ഓരോ തവണയും കാസർകോടിനായി എതിർവല കുലുക്കി. രണ്ട് സെൽഫ് ഗോളിന് ഇടുക്കി വഴങ്ങി. ഹെബിൻ ജേക്കബാണ് ജില്ലക്കുവേണ്ടി ഒരു ഗോൾ നേടിയത്.

പാലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കോഴിക്കോട് തോൽപിച്ചത്. അഭിജിത് രണ്ടുവട്ടം കോഴിക്കോടിനായി സ്കോർ ചെയ്തപ്പോൾ പാലക്കാടിന്‍റെ ആശ്വാസഗോൾ മഹേഷ് നേടി.

Tags:    
News Summary - Kerala Games Football: Malappuram, Kasargod and Kozhikode winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.