ആരാണാ മഞ്ഞ മനുഷ്യൻ?വീണ്ടും ട്വിസ്​റ്റ്​ ഒളിപ്പിച്ച്​ ബ്ലാസ്​റ്റേഴ്​സി​െൻറ പുതിയ ട്വീറ്റ്​​

ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ആംകാംക്ഷക്ക്​ അറുതി വരുത്തി ഇംഗ്ലീഷ്​ ഗോളടിയന്ത്രം ഗാരി ഹൂപ്പർ കഴിഞ്ഞ ദിവസം കേരള ബ്ലാസ്​റ്റേഴ്​സുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ആരാധകരിൽ വീണ്ടും ആകാംക്ഷ പരത്തുകയാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ബുധനാഴ്​ച പങ്കുവെച്ച ഏറ്റവും പുതിയ പോസ്​റ്റ്​.

'മത്സരഗതി നിർണയിക്കുന്നവരെ കുറിച്ചാണ്​ ഇന്ന്​. അതിനാൽ ഈ ബുധനാഴ്ച ഞങ്ങളുടെ പ്രിയപ്പെട്ട ​സൈനിങ്​ സമർപ്പിക്കാൻ ഞങ്ങൾ ആലോചിച്ചു, , മഞ്ഞ മനുഷ്യൻ, നിങ്ങളുടെ ഊർജ്ജത്തി​െൻറയും ക്ലബിനോടുള്ള അഭിനിവേശത്തി​െൻറയും യഥാർത്ഥ പ്രാതിനിധ്യം. ഇന്ന് നിങ്ങളെക്കുറിച്ചുള്ളതാണ്, ഞങ്ങളുടെ മഞ്ഞക്കടൽ - കേരളത്തിൽ വേരൂന്നിയതും ആഗോള സ്വഭാവമുള്ളതും അഭിനിവേശത്തോടെ രൂപകൽപ്പന ചെയ്തതും' -ഇതായിരുന്നു പോസ്​റ്റി​െൻറ ഉള്ളടക്കം.

മഞ്ഞ നിറത്തിലുള്ള വസ്​ത്രം ധരിച്ച വ്യക്​തി കരാർ ഒപ്പിട​ുന്ന​ ചിത്രത്തോട്​ കൂടിയായിരുന്നു പോസ്​റ്റ്​. പോസ്​റ്റ്​ കണ്ട്​ തലപുകഞ്ഞ്​ ആലോചിക്കുന്ന ആരാധകർ നിരവധി ഉത്തരങ്ങളുമായി കമൻറ്​ ​ബോക്​സുകൾ നിറക്കുന്നുണ്ട്. പുതിയ കളിക്കാര​െൻറ വരവായി ചിലർ പോസ്​റ്റിനെ വായിക്കുന്നു.

എന്നാൽ ഇത്​ പുതിയ സൈനിങ്​ അല്ലെന്നും സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയാത്ത ലക്ഷക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിനിധിയാണ് ഇന്ന് സൈൻ ചെയ്ത മഞ്ഞ മനുഷ്യനെന്ന്​​ അഭിപ്രായപ്പെടുന്നവരുണ്ട്​. എന്തായാലും കമൻറ്​ബോക്​സിൽ കമൻറ്​ പൂരമാണ്​.

ഏതായാലും കാത്തിരിക്കാം ബ്ലാസ്​റ്റേഴ്​സി​െൻറ ആ വലിയ പ്രഖ്യാപനത്തിനായി. കഴിഞ്ഞ ദിവസമാണ്​ ഐ.എസ്.എല്‍ ഏഴാം സീസണിൽ സ്​ട്രൈക്കറുടെ വിടവ്​ നികത്താനായി ഇംഗ്ലണ്ടിലെ ഹാര്‍ലോയിൽ നിന്നുള്ള 32കാരനായ ഹൂപ്പറെ ബ്ലാസ്​റ്റേഴ്​സ്​ ടീമിലെത്തിച്ചത്​.

ഏഴാംവയസ്സില്‍ ടോട്ടൻഹം ഹോട്‌സ്പര്‍ അക്കാദമിയില്‍നിന്ന് കളി പഠിച്ചുതുടങ്ങിയ ഹാരി, 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീമിൽ അരങ്ങേറിയത്​. ഗ്രേസിനായി 69 മത്സരങ്ങളില്‍നിന്ന് 20 ഗോളുകള്‍ നേടി.

2010ല്‍ സ്‌കോട്ടിഷ് വമ്പന്മാരായ സെല്‍റ്റിക്കിലെത്തിയതോടെയാണ്​ പേരെടുക്കുന്നത്​. നാലു​ സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു.

സീസണിൽ ബ്ലാസ്​റ്റേഴ്​സ്​ കരാറിലെത്തുന്ന നാലാമത്തെ വിദേശ താരമാണ്​ ഹൂപ്പർ. സ്​പാനിഷ്​ താരം വിസെ​െൻറ ഗോമസ്​, അർജൻറീനയുടെ ഫകു​ൻഡോ പെരേര, കഴിഞ്ഞ സീസണിൽ കളിച്ച സെർജിയോ സിഡോഞ്ച എന്നിവരാണ്​ അവർ. ഏഷ്യൻ താരം ഉൾപ്പെടെ മൂന്ന്​ പേർക്ക്​ കൂടി ഇനി അവസരമുണ്ട്​.

Tags:    
News Summary - kerala blasters hide twist again in latest tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT