കെഫാക് ഇന്നൊവേറ്റിവ് സോക്കർ ആൻഡ് മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ
ലീഗിലെ ഗ്രൂപ് എയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെഫാക് ഇന്നൊവേറ്റിവ് സോക്കർ ആൻഡ് മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ് എയിൽ ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഇന്നൊവേറ്റിവ് എഫ്.സി, മാക് കുവൈത്ത്, ബ്ലാസ്റ്റേഴ്സ് എസ്.സി, എഫ്.സി ടീമുകൾക്ക് ജയം. ചാമ്പ്യൻസ് എഫ്.സി, സ്പാർക്സ് എഫ്.സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിലായി.
ഇന്നലെ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് എഫ്.സിയും സ്പാർക്സ് എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
സ്പാർക്സ് എഫ്.സിക്കുവേണ്ടി നാശിദും ചാമ്പ്യൻസിനു വേണ്ടി കിഷോറും ഗോളുകൾ നേടി. രണ്ടാം മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്നൊവേറ്റിവ് എഫ്.സി എതിരില്ലാത്ത നാലു ഗോളുകൾക്ക് സി.എഫ്.സി സാൽമിയയെ പരാജയപ്പെടുത്തി. ചാമ്പ്യന്മാരുടെ കളി കെട്ടഴിച്ച ഇന്നൊവേറ്റിവ് എഫ്.സിക്കുവേണ്ടി ഷാനു സീസണിലെ ആദ്യ ഹാട്രിക് ഗോൾ വർഷം നടത്തി. നിധിൻ ആണ് മറ്റൊരു ഗോൾ നേടിയത്.
മൂന്നാം മത്സരത്തിൽ മാക് കുവൈത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
മാക് കുവൈത്തിനുവേണ്ടി കൃഷ്ണ ചന്ദ്രൻ, ആദർശ് എന്നിവർ ഓരോ ഗോളുകൾ നേടി. ഗ്രീൻ പേപ്പർ റസ്റ്റാറന്റ് മാനേജിങ് പാർട്ണർ അസ്ലം മുഖ്യാതിഥിയായിരുന്നു. ഗാലറിയെ ആവേശത്തിലാഴ്ത്തിയ അവസാന മത്സരത്തിൽ പൊരുതിക്കളിച്ച സെഗുറോ കേരള ചലഞ്ചേഴ്സ് എഫ്.സിയെ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് എഫ്.സി പരാജയപ്പെടുത്തി.
ഷമീർ ആണ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ വിജയഗോൾ നേടിയത്. മത്സരങ്ങളിലെ മികച്ച കളിക്കാരായി സിസിൽ (ചാമ്പ്യൻസ് എഫ്.സി), ഷാനു (ഇന്നൊവേറ്റിവ് എഫ്.സി), മുഹമ്മദ് അനസ് (മാക് കുവൈത്ത്), സനീഷ് കുമാർ (ബ്ലാസ്റ്റേഴ്സ് എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു.
കെഫാക് ഭാരവാഹികളായ പ്രസിഡന്റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെൻറ്, ഭാരവാഹികളായ അബ്ദുൽ റഹ്മാൻ, എ.വി. നൗഫൽ, ഖമറുദ്ദീൻ, അബ്ദുൽ ലത്തീഫ്, ഷനോജ് ഗോപി, സജു, ഷുഹൈബ്, റബീഷ്, ജോർജ് ജോസഫ്, റിയാസ് ബാബു, കെ.സി. നൗഷാദ്, നാസർ, റോബർട്ട് ബർണാഡ്, ഹനീഫ, ബിജു എബ്രഹാം എന്നിവർ പങ്കെടുത്തു. ഗ്രൂപ് എയിലെ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.