തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ടീം ജേതാക്കളായി. വാശിയേറിയ കലാശപ്പോരാട്ടത്തിൽ കരുത്തരായ പാലക്കാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്.
കാസർകോടിനു വേണ്ടി മുന്നേറ്റ നിരയിലെ പി. ഗൗതം, അഹമദ് അൻഫാസ് എന്നിവർ ഓരോ ഗോൾ വീതം വലയിലാക്കി. പാലക്കാടിനു വേണ്ടി മുഹമ്മദ് ഷിയാസ് ആശ്വാസഗോൾ നേടി. ഫൈനൽ മത്സരത്തിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി കാസർകോടിന്റെ പി. ആദിൽ തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യൻഷിപ്പിലെ മികച്ച ഗോളിയായി കാസർകോടിന്റെ ദേവനന്ദനും, മികച്ച ഡിഫൻഡറായി തൃശൂരിന്റെ പ്രപഞ്ചും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഫോർവേഡും ടോപ് സ്കോററുമായത് കാസർകോടിന്റെ മുഹമ്മദ് അൻഫാസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.