സീരി എയിൽ 15 പോയിന്റ് വെട്ടിക്കുറച്ച് അച്ചടക്ക നടപടി; മൂന്നാമതായിരുന്ന യുവന്റസ് 10ാമത്

കഴിഞ്ഞ കാല ട്രാൻസ്ഫർ ഇടപാടുകളിലെ പ്രശ്നങ്ങളുടെ പേരിൽ സീരി എയിൽ യുവന്റസിന് നഷ്ടം 15 പോയിന്റ്. ക്ലബ് ട്രാൻസ്ഫറുകളുടെ പേരിൽ കൃത്രിമമായി ലാഭക്കണക്കുകൾ കാണിച്ചെന്നു പറഞ്ഞാണ് മുൻ ചാമ്പ്യൻന്മാ​ർക്കെതിരെ കടുത്ത നടപടി. സീരി എയിൽ മൂന്നാം സ്ഥാനത്തായിരുന്ന ടീം അതോടെ 10ാമതായി.

സംഭവവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ആൻഡ്രിയ അഗ്നെല്ലി, വൈസ് പ്രസിഡന്റ് പവേൽ നെദ്വെദ് എന്നിവരടക്കം ​ക്ലബ് ഡയക്ടർ ബോർഡ് കഴിഞ്ഞ നവംബറിൽ രാജിവെച്ചിരുന്നു. തീരുമാനത്തിനുള്ള കാരണങ്ങൾ പുറത്തുവിടാൻ കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിക്കു മുമ്പാകെ അപ്പീൽ നൽകുമെന്നും ക്ലബ് അറിയിച്ചു.

പ്രോസിക്യൂട്ടർമാർ ഒമ്പതു പോയിന്റ് കുറക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ 15 ആയി ഉയർത്തിയത്. ക്ലബ് സ്​പോർട്സ് ഡയറക്ടർ ഫാബിയോ പരാറ്റിസിക്ക് 30 മാസ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ടോട്ടൻഹാം ക്ലബിന്റെ ഫുട്ബാൾ മാനേജിങ് ഡയറക്ടറാണ് പരാറ്റിസി. മുൻ പ്രസിഡന്റ് അഗ്നെല്ലി, ചീഫ് എക്സിക്യുട്ടീവ് മൗറീസിയോ അരിവബീൻ എന്നിവർക്ക് രണ്ടുവർഷത്തെ വിലക്കുമുണ്ട്. ഇവരടക്കം ക്ലബിന്റെ 11 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

രാജ്യത്തിനു പുറത്തും ഇവരുടെ വിലക്ക് ബാധകമാകുംവിധം ഫിഫക്കും യുവേഫക്കും അപേക്ഷ നൽകുമെന്നും ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞു. നാപോളി അടക്കം 11 ക്ലബുകൾക്കെതിരെയാണ് പരാതി ഉയർന്നിരുന്നത്. സംഭവത്തിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ എല്ലാ ക്ലബുക​ളെയും കുറ്റമുക്തരാക്കിയെങ്കിലും ഫെഡറൽ ​പ്രോസിക്യൂട്ടർ അപ്പീൽ നൽകുകയായിരുന്നു. 11ൽ ഒമ്പതു ക്ലബുകൾക്കെതിരെയാണ് അന്വേഷണം വീണ്ടും ആവശ്യപ്പെട്ടത്. യുവന്റസിനു പുറമെ സാംപ്ദോറിയ, എംപോളി ക്ലബുകളും അന്വേഷണം വീണ്ടും നേരിട്ടവയിൽ പെടും.

അതേ സമയം, മറ്റു ക്ലബുകളിൽനിന്ന് വ്യത്യസ്തമായി യുവന്റസിനോട് അനീതിയാണ് വിലക്കെന്ന് യുവന്റസ് അഭിഭാഷകർ പറഞ്ഞു. അഗ്നെല്ലി മേധാവിയായ 13 വർഷത്തിനിടെ ഒമ്പതു തവണയും സീരി എ ചാമ്പ്യന്മാരായിരുന്നു യുവന്റസ്. കഴിഞ്ഞ തവണ പക്ഷേ, ടീം നാലാമതായി. ഇത്തവണയും ടീം നാപോളിക്കും മിലാനും പിറകിലാണ്. 15 പോയിന്റ് നഷ്ടപ്പെടുന്നതോടെ ഇന്റർ, ലാസിയോ, അറ്റ്ലാന്റ, റോമ, ടോറിനോ, ഉദിനീസ്, ​ഫിയോറന്റീന ടീമുകൾ കൂടി യുവെക്കു മുന്നിലെത്തും.

അതേ സമയം, ക്ലബ് ലൈസൻസിങ്, സാമ്പത്തിക ഇടപാടുകളിലെ സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട യുവന്റസിനെതിരെ യുവേഫ അന്വേഷണവും നടക്കുകയാണ്. 

Tags:    
News Summary - Juventus: Serie A giants docked 15 points for transfer dealings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT