Posted On
date_range Updated On
date_range ജൂനിയര്‍ ഫുട്‌ബാൾ: മലപ്പുറം-എറണാകുളം ഫൈനല്‍ ബുധനാഴ്ച
കൊച്ചി: സംസ്ഥാന ജൂനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളി ബുധനാഴ്ച. വൈകീട്ട് നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപോരാട്ടത്തില്‍ എറണാകുളത്തെ മലപ്പുറം നേരിടും.
ആദ്യസെമിയില്‍ കാസർകോടിനെ സഡന്‍ഡെത്തില്‍ (7-6) തോല്‍പിച്ചാണ് മലപ്പുറം തുടര്‍ച്ചയായ രണ്ടാം തവണയും കലാശക്കളിക്ക് യോഗ്യത നേടിയത്. ഒമ്പതാം മിനിറ്റില്‍ റിഹാന്‍ അബ്ദുല്‍ അസീസ് നേടിയ ഗോളില്‍ മുന്നിലെത്തിയ കാസർകോടിനെ 60ാം മിനിറ്റില്‍ അജ്‌സല്‍ റബീഹിന്റെ ഗോളില്‍ മലപ്പുറം ഒപ്പംപിടിച്ചു.
നിശ്ചിത സമയത്തും (1-1), ടൈബ്രേക്കറിലും (3-3) ഇരുടീമും തുല്യത പാലിച്ചു. രണ്ടാം സെമിയില്‍ അവസാന മിനിറ്റ് ഗോളിലാണ് എറണാകുളം തൃശൂരിനെ അട്ടിമറിച്ചത്. ജോഷ്വ വിജയഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.