വിഎആർ പിശക്: ലിവർപൂൾ-ടോട്ടനം മത്സരം വീണ്ടും നടത്തണമെന്ന് യൂർഗൻ ക്ലോപ്

ലണ്ടൻ: അർഹിച്ച ഗോൾ അനുവദിക്കാത്തതിനാൽ ലിവർപൂൾ-ടോട്ടനം ഹോട്സ്പർ മത്സരം വീണ്ടും നടത്തണമെന്ന് പരിശീലകൻ യൂർഗൻ ക്ലോപ്. ലൂയിസ് ഡയസ് നേടിയ ഗോൾ റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചിട്ടും വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഇടപെട്ടിരുന്നില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ (2-1) തോൽക്കുകകയും ചെയ്തു. ഇൻജുറി ടൈമിൽ (90+6) ജോയൽ മാറ്റിപ് വഴങ്ങിയ സെൽഫ് ഗോളിലാണ് ലിവർപൂളിന്റെ തോൽവി. 34ാം മിനിറ്റിലായിരുന്നു ഡയസിന്‍റെ ഗോൾ. എന്നാൽ, റഫറി ഓഫ്സൈഡ് വിളിച്ചു. വിഎആർ ഇടപെടാത്തതാണ് ലിവർപൂളിന് അർഹിച്ച ഗോൾ നഷ്ടപ്പെടുത്തിയത്.

മത്സരശേഷം റഫറിമാരുടെ സംഘടനയായ ‘പ്രഫഷനൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്’ ഓഫ്സൈഡ് തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിച്ചിരുന്നു. വിവാദമായതോടെ വിഎആർ ഒഫിഷ്യലുകളെ രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കി. വിഎആർ പിശകിനുള്ള ഏറ്റവും മികച്ച പരിഹാരം മത്സരം വീണ്ടും നടത്തുന്നതാണെന്ന് ക്ലോപ് പറഞ്ഞു. നിലവിൽ മത്സരം വീണ്ടും നടത്താനുള്ള സംവിധാനം പ്രീമിയർ ലീഗിലില്ല. തന്റെ അഭ്യർഥന അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ക്ലോപ്പ് തന്നെ സമ്മതിക്കുന്നുമുണ്ട്.

എന്നാൽ ലിവർപൂളിന്റെ ജനറൽ കൗൺസലും ഫുട്ബാൾ അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായ ജോനാഥൻ ബാംബർ ലഭ്യമായ സാധ്യതകൾ തേടുന്നതായാണ് വിവരം.

Tags:    
News Summary - Jürgen Klopp calls for Spurs-Liverpool replay after VAR error

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.