തോൽവിയറിയാത്ത 37 കളികളിൽ; ഒടുവിൽ അസൂറികൾക്ക്​ കാളകൂറ്റന്മാർ കടിഞ്ഞാണിട്ടു !

മിലാന്‍: ലോകകപ്പ്​ ​േയാഗ്യത പോലും നേടാതെ കരിഞ്ഞുണങ്ങിയ ഇറ്റലിയെ നട്ടുനനച്ച്​ പച്ചപിടിപ്പിച്ചയാളാണ്​ റോബർ​​ട്ടോ​ മാൻസീനി എന്ന ഇറ്റലിക്കാരനായ പരിശീലകൻ. 2018 ൽ ഒന്നുമല്ലാത്ത ഒരു ടീമിന്‍റെ മാനേജറായി എത്തി ഇറ്റലി​െയ പഴയ പ്രതാപത്തിലേക്ക്​ കൈപിടിച്ചുയർത്തിയയാൾ.


ആ വർഷം സെപ്​റ്റംബറിൽ യ​ുഫേവ നാഷൻസ്​ ലീഗിൽ പോർചുഗലിനോട്​ ഒരു ഗോളിന്​ തോറ്റ ഇറ്റലിയെ പിന്നീട്​ 37 മത്സരങ്ങളിൽ ഒരാൾക്കും തോൽപിക്കാനായിട്ടില്ല. അങ്ങനെ, ലോകഫുട്​ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാത്തവർ എന്ന റെക്കോർഡ്​ മാൻസീനിയും ഇറ്റലിയും സ്വന്തമാക്കി. യൂറോ കപ്പും നേടിയുള്ള ആ കുതിപ്പിന്​ ഒടുവിൽ സ്​പെയ്​നിന്​ മുന്നിൽ അവസാനമായിരിക്കുകയാണ്​. യുവേഫ നാഷൻസ്​ ലീഗ്​ സെമിഫൈനലിൽ 2-1നായിരുന്നു അസൂറിപ്പടയുടെ തോൽവി.

യൂറോകപ്പി​െൻറ സെമിഫൈനലിൽ ഏൽപിച്ച മുറിവിന്​ ഇറ്റലിയോട്​ സ്​പെയിനിന്‍റെ പകരംവീട്ടൽ കൂടിയായിരുന്നു ഈ മത്സരം. യൂറോ കപ്പിന്​ പിന്നാലെ മറ്റൊരു കിരീടം കൂടിയെന്ന അസൂറികളുടെ സ്വപ്​നം ഇല്ലാതാക്കി സ്​പെയിൻ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബാളി​െൻറ ഫൈനലിൽ കടക്കുകയും ചെയ്​തു. അപരാജിത റെക്കോഡുമായിറങ്ങിയ ഇറ്റലിയെ ഫെറാൻ ടോറസി​െൻറ ഇരട്ട ഗോളുകളിലാണ്​ സ്​പെയിൻ അടിവാരിയത്​.

കളിയുടെ 42ാം മിനിറ്റിൽ ക്യാപ്​റ്റൻ ലിയനാർഡോ ബൊനൂചി മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ചുവപ്പണിഞ്ഞ്​ പുറത്തായതോടെ 10 കളിക്കാരുമായി മത്സരം തുടരേണ്ടിവന്നതാണ്​​ ഇറ്റലിക്ക്​ തിരിച്ചടിയായത്​. 

Tags:    
News Summary - Italy's world-record 37-game unbeaten run came to an end as Spain beat them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.