ദോഹ: ബക്കറി സോങ്കോയുടെ ഹാട്രിക്കിൽ സെനഗൽ യു.എ.ഇയെ (5-0) തകർത്ത് ഗ്രൂപ് വിജയികളായി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. സെനഗലിനു വേണ്ടി സോങ്കോ (19, 41, 60), സിസ്സെ (പെനാൽറ്റി -14), മെൻഡി (74) എന്നിവർ ഗോളുകൾ നേടി. രണ്ടു പരാജയവും ഒരു സമനിലയും നേടിയ യു.എ.ഇ ഇതോടെ പുറത്തായി. അതേസമയം, കോസ്റ്റാറിക്കയ്ക്കെതിരായ (3-1) വിജയത്തോടെ ക്രൊയേഷ്യ അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചു.
സൗത്ത് ആഫ്രിക്കക്കെതിരെ ഇറ്റലിക്ക് (3-1) അനായാസ വിജയം. ഇതോടെ മൂന്നു കളിയിലും വിജയിച്ച് ഗ്രൂപ് എ ജേതാക്കളായി. നേരത്തേ, തന്നെ ഇറ്റലി നോക്കൗണ്ട് റൗണ്ട് സ്ഥാനം ഉറപ്പാക്കിയിരുന്നു. അതേസമയം ഒരോ വിജയവും തോൽവിയും സമനിലയും നേടിയ സൗത്ത് ആഫ്രിക്കയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ബൊളീവിയക്കെതിരെ സമനില വഴങ്ങിയ ആതിഥേയരായ ഖത്തറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം ആശങ്കയിലാണ്.
ഇരു ടീമുകളും ഗോളുകളൊന്നും നേടാനാകാതെ പിരിയുകയായിരുന്നു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഖത്തറിന് ബൊളീവിയയുടെ പ്രതിരോധ നിരയെ മറികടന്ന് ഗോളടികാകൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.