Representational image

അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ 2025-26ലെ മത്സര കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തെ ഒന്നാംനിര ഫ്രാഞ്ചൈസി ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽനിന്ന് പുറത്ത്.

ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി ഫെഡറേഷനുണ്ടാക്കിയ കരാർ ഡിസംബറിൽ അവസാനിക്കുകയാണ്. ഇതു പുതുക്കുന്നതിന് എ.ഐ.എഫ്.എഫ് എട്ടംഗ ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും തീരുമാനമാവാത്തതിനാലാണ് ഐ.എസ്.എൽ ഇല്ലാത്ത മത്സര കലണ്ടർ പുറത്തുവിട്ടിരിക്കുന്നത്.

ഡ്യൂറൻഡ് കപ്പ് ജൂലൈ 15നും സൂപ്പർ കപ്പ് സെപ്റ്റംബർ ഒന്നിനും ഐ ലീഗ് സീസൺ ഒക്ടോബർ 19നും ആരംഭിക്കും. സന്തോഷ് ട്രോഫി ഗ്രൂപ് റൗണ്ട് ഡിസംബർ അഞ്ചിന് തുടങ്ങും. ഫൈനൽ റൗണ്ട് 2026 ജനുവരി ഒന്നു മുതലായിരിക്കും.

Tags:    
News Summary - ISL not on AIFF competition calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.