സീരി 'എ'യിൽ 33 ഗോൾ, ഇതാ ക്രിസ്റ്റ്യാനോക്ക്​ മ​റ്റൊരു റെക്കോർഡ്​ കൂടി

ടൂറിൻ: റെക്കോർഡുകൾ​ ലഹരിയായി കൊണ്ടു നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടി​ ഇതാ മറ്റൊരു നാഴികക്കല്ല്​ കൂടി. സീരി 'എ'യി കഴിഞ്ഞ ദിവസം രണ്ടു ഗോളുകൾ കൂടി യുവന്‍റസിനായി ​സുപ്പർ താരം നേടിയതോടെയാണ്​ മറ്റൊരു റെക്കോർഡു പുസ്​തകത്തിൽ കൂടി ക്രിസ്റ്റ്യാനോയുടെ പേരു ചേർക്കപ്പെട്ടത്​​. ഈ വർഷം സീരി 'എ'യിൽ ഗോൾ നേട്ടം 33 ലേക്കെത്തിയതോടെ, 1961ന്​ ശേഷം ഇത്രയും ഗോൾ നേടുന്ന ആദ്യ താരമായാണ്​ ക്രിസ്റ്റ്യാനോ മാറിയത്​.


അതിനു മുമ്പ്​ നാലു പേർ ഈ ക്ലബിലെത്തിയിട്ടുണ്ട്​. ഒമർ സിവേറി (1961), ഗണ്ണർ നോർദാൽ(1950), ഫെലിസെ ബോറെൽ(1933) എന്നിവർ.


ഫിയോറന്‍റീനക്കെതിരായാണ്​ ഈ വാർഷത്തെ യുന്‍റസിന്‍റെ അവസാന മത്സരം. ആ മത്സരത്തിൽ ഗോൾ നേടിയാൽ താരത്തിന്​ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സീരി 'എ' ഗോൾ നേടുന്ന റെക്കോർഡ് പങ്കിടുന്നത്​ ഒഴിവാക്കി​ സ്വന്തം പേരിലാക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.