കോഴിക്കോട്: ഇറാൻ ദേശീയ വനിത ടീം സ്ട്രൈക്കർ ഹജർ ദബ്ബാഗി ഇനി ഗോകുലം കേരള എഫ്.സിക്കായി ബൂട്ട് കെട്ടും. ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനുമായുള്ള അഞ്ചു വർഷത്തെ മികച്ച സേവനത്തിനു ശേഷമാണ് താരം ഗോകുലത്തിൽ ചേരുന്നത്.
ഇറാനിയൻ ലീഗിൽ നൂറിലധികം ഗോളുകൾ നേടിയ ദബ്ബാഗിയുടെ ആദ്യ വിദേശ ക്ലബാണ് ഗോകുലം. സെക്കൻഡ് സ്‌ട്രൈക്കർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ റോളുകളിൽ മികവു പുലർത്താനും ദബ്ബാഗിക്ക് കഴിയും. ദേശീയ ടീമിനായി 60 മത്സരങ്ങളിൽനിന്ന് 24 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്.
നവംബർ ആറു മുതൽ തായ്‌ലൻഡിൽ നടക്കുന്ന എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിനായി ഗോകുലം തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.