മെസിയില്ലാത്ത ഇന്റർ മയാമിക്ക് കപ്പുമില്ല; യു.എസ്. ഓപൺ കിരീടമുയർത്തി ഹൂസ്റ്റൺ

ഫ്ലോറിഡ: ലയണൽ മെസിയില്ലാത്ത ഇന്റർമയാമി പഴയ മയാമി തന്നെയാണ് വ്യക്തമാക്കുന്ന പ്രകടനമാണ് യു.എസ്.ഓപൺ കപ്പ് ഫൈനലിൽ കണ്ടത്. ലീഗ്സ് കപ്പിന് പിന്നാലെ മറ്റൊരു കിരീടം ഷോക്കേസിലേക്കെത്തിക്കാനുള്ള മയാമിയുടെ ശ്രമത്തിന് മെസിയുടെ അഭാവം തിരിച്ചടിയായി.

മയാമിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ഹൂസ്റ്റൺ ഡൈനാമോ കിരീടമുയർത്തിയത്. പരിക്കിനെ തുടർന്ന് മെസിയെയും ജോർഡി ആൽബയെയും ബെഞ്ചിലിരുത്തിയാണ് മയാമി കലാശപ്പോരിനിറങ്ങിയത്. കംപാന, ടെയ്‍ലർ, ഫാരിയാസ് എന്നിവരാണ് ഇന്റർ മയാമിയുടെ മുന്നേറ്റനിര നയിച്ചത്.

24ാം മിനിറ്റിൽ വിങ്ങർ ഗ്രിഫിൻ ഡോർസെയുടെ ഗോളിലൂടെയാണ് ഹൂസ്റ്റൺ ഡൈനാമോസ് ആദ്യ ലീഡെടുത്തത്. ജോസ് ആർതർ ബോക്സിന്റെ വലതു വിങ്ങിലേക്ക് നൽകിയ പാസ് ഡോർസെ തകർപ്പൻ ഷോട്ടിൽ വലയിലെത്തിക്കുകയായിരുന്നു. 33ാം മിനിറ്റിൽ ഹൂസ്റ്റണ് അനുകൂലമായി ലഭിച്ച പെനാൽറ്റി ആമിൻ ബാസി ലക്ഷ്യം കണ്ടതോടെ ലീഡ് ഇരട്ടിയായി.

രണ്ടാം പകുതിയിലും ഗോളിനായുള്ള ഇന്റർമയാമിയുടെ തീവ്ര ശ്രമങ്ങൾ ഉണ്ടായെങ്കിലും 90 മിനിറ്റ് വരെ ലക്ഷ്യം കണ്ടില്ല. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിസിലൂടെ മയാമി ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും ഹൂസ്റ്റൺ കിരീടമുയർത്തുയായിരുന്നു.  


Tags:    
News Summary - Inter Miami vs. Houston Dynamo live updates: Houston wins U.S. Open Cup as Messi sits out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.