ഇന്ത്യൻ വനിത ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിയുടെ ഫസീല ഇക് വാ പുത്തിന്റെ മുന്നേറ്റം തടയുന്ന കിക്ക്സ്റ്റാർട്ട് എഫ്.സിയുടെ അരുണയും ലിൻതോയും -ബിമൽ തമ്പി
കോഴിക്കോട്: ഇന്ത്യൻ വനിത ലീഗിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് രണ്ടാം സ്ഥാനക്കാരായ കിക്ക്സ്റ്റാർട്ട് എഫ്.സിയോട് ഗോളില്ലാ സമനില. ഗോകുലത്തിന് ലഭിച്ച അവസരങ്ങൾ കിക്ക്സ്റ്റാർട്ട് ഗോൾകീപ്പർ ദേവിയുടെ മികവിൽ പാഴായി.
യുഗാണ്ടയിൽനിന്നുള്ള സ്ട്രൈക്കർ ഫാസില ഇക്വാപുട്ടിന്റെയും സന്ധ്യ രംഗനാഥന്റെയും അനു തമാങ്ങിന്റെയും സൗമ്യ ഗുഗുലോത്തിന്റെയും ആക്രമണംമൂലം ഏറെനേരവും കളി നടന്നത് കിക്ക്സ്റ്റാർട്ട് ബോക്സിനരികിലായിരുന്നു.
അഞ്ചു കളിയിൽ രണ്ടു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി എട്ടു പോയന്റ് നേടി മൂന്നാം സ്ഥാനത്താണ് ഗോകുലം. 12 പോയന്റ് നേടി ഒഡിഷ എഫ്സിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.