പരസ്യ പ്രസ്താവന; സ്റ്റിമാക്കിന് ഷോക്കോസ്

ന്യൂഡൽഹി: കരാർലംഘനം നടത്തിയതിന് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ശനിയാഴ്ച കാരണംകാണിക്കൽ നോട്ടീസ് അയച്ചു. ഏഷ്യൻ ഗെയിംസ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ, ഏഷ്യൻ കപ്പ് എന്നിവക്കുള്ള തയാറെടുപ്പിനായി ദേശീയ ക്യാമ്പിലേക്ക് കളിക്കാരെ വിട്ടുനൽകാൻ വിസമ്മതിച്ചതിന് ചില ഐ‌.എസ്‌.എൽ ക്ലബുകൾക്കെതിരെ ഏതാനും ദിവസംമുമ്പ് സ്റ്റിമാക് ആഞ്ഞടിച്ചിരുന്നു.

ഇന്ത്യൻ ഫുട്‌ബാളിന് തന്റെ സഹായം ആവശ്യമുണ്ടെങ്കിൽ തനിക്ക് സത്യം പറയേണ്ടതുണ്ടെന്നും ക്രൊയേഷ്യക്കാരൻ വ്യക്തമാക്കുകയുണ്ടായി. സമീപകാല അഭിപ്രായങ്ങളിൽ മാത്രമല്ല, കുറച്ചുകാലമായി സ്റ്റിമാക് കരാർ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരസ്യമായി പറയുന്നതിന് പകരം ഫെഡറേഷനുമായി നേരിട്ട് ചർച്ച ചെയ്യാമായിരുന്നെന്നുമാണ് എ.ഐ.എഫ്‌.എഫ് വൃത്തങ്ങളുടെ വാദം.

‘കാര്യങ്ങൾ മാറില്ല’ എന്നുപറഞ്ഞാൽ വീട്ടിലേക്ക് മടങ്ങുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും സ്റ്റിമാക് പറഞ്ഞിരുന്നു. സെപ്റ്റംബർ ഏഴിന് തായ്‌ലൻഡിൽ ആരംഭിക്കുന്ന കിങ്സ് കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ടീം കളിക്കാനൊരുങ്ങുന്നതിനിടെയാണ് നീക്കം.

Tags:    
News Summary - Igor Stimac show caused by AIFF for breach of agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT