ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യൻ ഫുട്ബാൾ സ്ക്വാഡിനെ പ്രഖ്യാപിച്ചു; മലയാളി താരങ്ങളില്ല

കൊൽക്കത്തയിൽ ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യൻ ഫുട്ബാള്‍ ടീം ക്യാമ്പിനായുള്ള സ്ക്വാഡിനെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീമിൽ മലയാളി താരങ്ങളാരും ഇടംനേടിയില്ല. പട്ടികയുടെ റിസര്‍വ് നിരയില്‍ ഇടംനേടിയ സഹൽ അബ്ദുസ്സമദ് മാത്രമാണ് സ്ക്വാഡിലെ ഒരേയൊരു മലയാളി സാന്നിധ്യം. മാർച്ച് 22 മുതൽ 28 വരെ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലാണ് ത്രിരാഷ്ട്ര പരമ്പര. മ്യാൻമറും കിർഗിസ്താനുമാണ് മറ്റു ടീമുകൾ.

കൊൽക്കത്തയിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിശീലന ക്യാമ്പിനുശേഷമാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക. സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 23 താരങ്ങളില്‍ 14 പേരും ബുധനാഴ്ച ക്യാമ്പിലെത്തും. ഒമ്പത് താരങ്ങള്‍ ഐ.എസ്.എല്‍ ഫൈനല്‍ കളിക്കുന്ന ബംഗളൂരു-എ.ടി.കെ മോഹൻ ബഗാൻ ടീമിൽ കളിക്കുന്നവരാണ്. ഫൈനലിനുശേഷമേ അവർ ടീമിന്‍റെ ഭാഗമാകു.

23 അംഗ സ്ക്വാഡിന് പുറമേ 11 കളിക്കാരുടെ റിസർവ് പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. മെയിന്‍ ലിസ്റ്റിലുള്ള താരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റ് അസൗകര്യങ്ങളോ ഉണ്ടാകുകയാണെങ്കില്‍ മാത്രമേ ഇവരെ ക്യാമ്പിലേക്ക് വിളിക്കുകയുള്ളൂ. ഹീറോ ഐ.എസ്.എൽ ഫൈനലിനുശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കു.

Tags:    
News Summary - Igor Stimac names provisional squad ahead of Hero Tri-Nation International Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.