കോഴിക്കോട്: ഐ ലീഗ് ഫുട്ബാളില്‍ ആദ്യവിജയം ആശിച്ച് ഗോകുലം കേരള എഫ്.സി ഞായറാഴ്ച വടക്ക് കിഴക്കൻ സംഘമായ നെരോക എഫ്.സിയെ നേരിടും. കോര്പറേഷന് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് കളി. പോയന്റ് പട്ടികയിൽ അഞ്ചാമതുള്ള മലബാറിയൻസിന് മുന്നിലെത്താൻ ഇംഫാലുകാരോട് ജയം തന്നെ വേണം. സീസണിൽ ആദ്യ കളി തീരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വീണ ഗോളിൽ ഇന്റര്കാശിയോട് സമനിലയിൽ കുടുങ്ങിയ ഗോകുലത്തിന് ഞായറാഴ്ചത്തെ ജയം അത്യാവശ്യമാണ്. ആദ്യ കളിയില്‍ ശ്രീനിധി ഡെക്കാനോട് നാലുഗോളിന് തോറ്റ നെരോക ഏറ്റവും പിന്നിലാണ്.
ഇന്റർ കാശിക്കെതിരെ വല കുലുക്കിയ സ്പെയിൻ താരം അലക്സ് സാഞ്ചസിൽ ആതിഥേയർ വൻ പ്രതീക്ഷയർപ്പിക്കുന്നു. സ്പാനിഷ്കാരൻ തന്നെയായ എഡുബെഡിയ, മലയാളിതാരം പി.എന്‍. നൗഫൽ, വി.എസ്. ശ്രീക്കുട്ടൻ തുടങ്ങിയവർ ഫോമിലെത്തുമെന്നും കരുതുന്നു. കാമറൂണ്‍കാരൻ അമിനോബൗബയുടെ സാന്നിധ്യമുള്ള പ്രതിരോധനിര കോട്ട തീർക്കുമെന്നാണ് ആശിക്കുന്നത്. ആരാധകർക്ക് ആവേശമേറ്റാൻ മലയാളി അനസ് എടത്തൊടിക ഇറങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.