'അതു ഗോളായിരുന്നു'; റഫറിയുടെ തെറ്റായ തീരുമാനത്തിൽ ജാംഷഡ്​പൂരിന്​ ജയം നഷ്​ടം

പനാജി: ഒന്നാം സ്​ഥാനത്തേക്ക്​ കയറാനുള്ള ഹൈദരാബാദിൻെറ ശ്രമത്തിന്​ തടയിട്ട്​ ജാംഷഡ്​പൂർ എഫ്​.സി. ആവേശകരമായ ഐ.എസ്​.എൽ മത്സരത്തിൽ കരുത്തരായ ഹൈദരബാദിനെ ജാംഷഡ്​പൂർ 1-1ന്​ സമനിലയിൽ തളച്ചു. അരിടാനെ സറ്റാനെ നേടിയ (50) നേടിയ ഗോളിൽ മുന്നിലെത്തിയ ഹൈദരാബാദിനെ, അവസാന നിമിഷത്തിൽ സ്​റ്റീഫൻ ഇസെ നേടിയ ഗോളിൽ ജാംഷ്​ഡപൂർ ഒപ്പം പിടിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഒരു ഗോൾ നഷ്​ടമായത്​ ജാംഷഡ്​പൂരിന്​ തിരിച്ചടിയായി.


ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതി വിരസമായിരുന്നു. ഗോളെന്നു തോന്നിപ്പിച്ച ഒന്നോ രണ്ടോ നീക്കങ്ങൾ മാത്രം. എന്നാൽ, രണ്ടാം പകുതി കളിമാറി. ഇരു കൂട്ടരും ആക്രമണം കനപ്പിച്ചു. 50ാം മിനിറ്റിലാണ്​ ഹൈദരബാദ്​ എഫ്​.സി മുന്നിലെത്തുന്നത്​. ഗോളിയുടെ റീബൗണ്ട്​ പന്ത്​ അടിച്ചു കയറ്റി​ അരിടാനെ സറ്റാനെയാണ്​ ഗോളാക്കുന്നത്​.

എന്നാൽ, തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ജാംഷഡ്​പൂർ ഏറെ പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു. സ്​റ്റീഫൻ ഇസെയാണ്​ ബുള്ളറ്റ്​ ഷോട്ടിൽ 85ാം മിനിറ്റിൽ ഗോൾ നേടിയത്​. ഇതോടെ സീസണിലെ ഏഴാം സമനിക്ക്​ ആരാധകർ സാക്ഷിയായി.

വിവാദ രംഗങ്ങൾക്കും സാക്ഷിയായ മത്സരം കൂടിയായിരുന്നു ഇത്​. 76ാം മിനിറ്റിൽ ജാംഷഡ്​പൂരിൻെറ  ഒരു ഗോൾ റഫറി അനുവദിച്ചില്ല. ​പന്ത്​ തടുക്കാൻ ശ്രമിച്ച ഫൈദരാബാദ്​ ഗോളിയെ ഫൗൾ ചെയ്​തുവെന്ന്​ കാണിച്ചായിരുന്നു, ജാംഷഡ്​പൂരിന്​ റഫറി ഗോൾ നിഷേധിച്ചത്​. തീരുമാനത്തിൽ താരങ്ങൾ ഏറെ നേരം തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, റീപ്ലേയിൽ ഫൗൾ ഇല്ലായിരുന്നുവെന്നും ഒപ്പം പന്ത്​ ഹൈദരാബാദ്​ ഡിഫൻററുടെ കൈൾ തട്ടിയെന്നും വ്യക്​തമായി. ഇതിനു പിന്നാലെയാണ്​ ജാംഷഡ്​പൂർ അർഹിച്ച ഗോൾ നേടുന്നത്​. മത്സരത്തിൽ ഹൈദരാബാദ്​ കോച്ച്​ മാന്വൽ മാർകസിന്​ ചുവപ്പ്​ കാർഡ്​ ലഭിക്കുകയും ചെയ്​തു. '


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT