ചിത്രം: goal.com

അർജൻറീനയെ കോപ അമേരിക്ക ആതിഥേയത്വത്തിൽ നിന്ന്​ മാറ്റി; ടൂർണമെൻറ്​ അനിശ്ചിതത്വത്തിൽ

ബ്വേണസ്​ ഐറിസ്​: കി​ക്കോഫിന്​ വെറും 13 ദിവസം മാത്രം ബാക്കി നിൽക്കേ അർജൻറീനയെ കോപ അമേരിക്ക 2021​െൻറ ആതിഥേയത്വത്തിൽ നിന്ന്​ നീക്കി. ഇതോടെ ടൂർണമെൻറി​െൻറ ഭാവി അനിശ്ചിതത്വത്തിലായി.

കോവിഡ്​ 19 വ്യാപനം രുക്ഷമായ സാഹചര്യത്തിലാണ്​ ദക്ഷിണ അമേരിക്കൻ ഫുട്​ബാൾ കോൺഫഡറേഷൻ (​കോൺമബോൾ) ഇത്തരമൊരു തീരുമാനത്തിലെത്തിയത്​. ജൂൺ 13 മുതൽ ജൂലൈ 10 വരെയായി അർജൻറീനയും കൊളംബിയയുമായിരുന്നു ടൂർണമെൻറി​െൻറ സംയുക്ത ആതിഥേയർ. എന്നാൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൊളംബിയയെ മേയ്​ 20ന്​ ടൂർണമെൻറി​െൻറ ആതിഥേയത്വത്തിൽ നിന്ന്​ ഒഴിവാക്കിയിരുന്നു.

വൻകരയുടെ ടൂർണമെൻറിന്​ ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകൾ വിശകലനം ചെയ്യുന്നതായി കോൺമബോൾ അറിയിച്ചു. ചിലെ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഒന്നിനെ പരിഗണിക്കാനാണ്​ സാധ്യത.

ടൂർണമെൻറിനുള്ള 10 ടീമുകൾ അവരുടെ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിദിനം 34000ത്തിലധികം കോവിഡ്​ കേസുകളാണ്​ അർജൻറീനയിൽ റി​പ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ രണ്ടാഴ്​ചക്കി​ടെ കേസുകളിൽ 54 ശതമാനമാണ്​ വർധന. കോവിഡ്​​ വ്യപനത്തി​െൻറ അടിസ്​ഥാനത്തിൽ രാജ്യം ലോക്​ഡൗണിലാണ്​.

യൂറോ കപ്പ്​ പോ​െല ത​ന്നെ കോപ അമേരിക്കയും 2020ലായിരുന്നു നടത്താൻ നിശ്ചയിച്ചത്​. എന്നാൽ കോവിഡ്​ ബാധ മൂലം മാറ്റിവെക്കുകയായിരുന്നു.

Tags:    
News Summary - hosting Of Copa America by Argentina Suspended Over Coronavirus Surge by CONMEBOL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.