കു​വൈ​ത്ത് ഫു​ട്‌​സാ​ൽ ടീം

ശ്ര​വ​ണ വൈ​ക​ല്യ​ ഫു​ട്‌​സാ​ൽ ലോ​ക​ക​പ്പ്: കു​വൈ​ത്ത് ടീം ​പ​ങ്കെ​ടു​ക്കും

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം 10ന് ​ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള ആ​ദ്യ ഫു​ട്‌​സാ​ൽ ലോ​ക​ക​പ്പി​ൽ കു​വൈ​ത്ത് ടീം ​പ​ങ്കെ​ടു​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി കു​വൈ​ത്ത് ടീം ​സ്പെ​യി​നി​ൽ ഒ​രു​ക്കം തു​ട​ങ്ങി. 14 അം​ഗ സം​ഘം സ്‌​പെ​യി​നി​ൽ എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​ഠി​ന പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ടീം ​കോ​ച്ച് സ​ലിം അ​മ​ൻ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വ​രെ തു​ട​രു​ന്ന ക്യാ​മ്പി​നി​ടെ കു​വൈ​ത്ത് ടീം ​സ്പാ​നി​ഷ് ടീ​മി​നെ​തി​രെ ര​ണ്ട് പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും.

ബ​ധി​ര​ർ​ക്കാ​യു​ള്ള കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ൽ ഹ​ർ​ബി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ബു​ഹ​മ​ദ്, ട്ര​ഷ​റ​ർ ഖ​ല​ഫ് അ​ൽ ഷ​മാ​രി, ടീം ​മാ​നേ​ജ​ർ ഫ​ലാ​ഹ് ദ​ബ്ഷ, ആം​ഗ്യ​ഭാ​ഷ വ്യാ​ഖ്യാ​താ​വ് മ​ഹ്ദി ദ​ഷ്തി എ​ന്നി​വ​ർ കു​വൈ​ത്ത് ടീ​മി​നൊ​പ്പ​മു​ണ്ട്.

ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ സാ​വോ​പോ​ളോ​യി​ൽ ന​വം​ബ​ർ 10 മു​ത​ൽ 19 വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ്. ഡെ​ന്മാ​ർ​ക്ക്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബ്രി​ട്ട​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ‘ഗ്രൂ​പ് എ’ ​യി​ലാ​ണ് കു​വൈ​ത്ത് ടീം.

Tags:    
News Summary - Hearing Impaired Futsal World Cup- Kuwait team to participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.