'അവന്‍റെത്​ മരണംപുൽകിയുള്ള​ തിരിച്ചുവരവായിരുന്നു'- എറിക്​സ​ന്‍റെ വീഴ്​ച വിശദീകരിച്ച്​ ഡോക്​ടർ

ലണ്ടൻ: യൂറോ കപ്പ്​ മത്സരത്തിനിടെ ഡെൻമാർക്​ താരം ക്രിസ്റ്റ്യൻ എറിക്​സൺ മൈതാനത്ത്​ കുഴഞ്ഞുവീണത്​ ഹൃദയം നിലച്ച്​ മരണത്തോടു മുഖാമുഖം നിന്നായിരുന്നുവെന്ന്​ ഡോക്​ടർ. ''അവൻ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾ ശ്വാസം നൽകാൻ തുടങ്ങി. വിജയം കാണുകയും ചെയ്​തൂ. അവൻ നമ്മോടു വിട്ടുപോകാൻ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല. ശ്വാസം തിരിച്ചുപിടിക്കാനുള്ള ആദ്യ ശ്രമം തന്നെ വിജയം കണ്ടു, അതോടെ എല്ലാം വേഗത്തിലായി''- ഡെൻമാർക്​ ടീം ഡോക്​ടർ മോർട്ടൻ ബോസൺ പറഞ്ഞു.

പരിക്കുപറ്റി അത്ര വേഗത്തിൽ കൂടെയുള്ളവർ പ്രതികരിച്ചതാണ്​ എല്ലാം നേരെയാക്കിയതെന്ന്​ പരിശീലകൻ കാസ്​പർ യുൽമണ്ടും വ്യക്​തമാക്കി. ''സംഭവം നടന്ന്​ എത്ര വേഗത്തിൽ സഹായം ലഭിക്കുന്നു എന്നതാണ്​ പ്രധാനം. വളരെ ചുരുങ്ങിയ സമയമേ എടുത്തുള്ളൂ''- യുൽമണ്ട്​ തുടർന്നു.

ഒരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക്​ ചികിത്സ തേടിയിട്ടില്ലാത്ത എറിക്​സണ്​ എങ്ങനെ ഇതു സംഭവിച്ചുവെന്നറിയാൻ പരി​ശോധനകൾ പൂർത്തിയായി വരികയാണ്​. നിലവിൽ പ്രയാസങ്ങളൊന്നും കാണിക്കാ​ത്ത താരം അതിവേഗം ജീവിതത്തിലേക്ക്​ തിരിച്ചുവരികയാണ്​. ഹൃദയം പതിവുപോലെ മിടിക്കുന്നുണ്ട്​. ഇതുവരെ ചെയ്​ത പരിശോധനകളിൽ കുഴപ്പങ്ങൾ കാണിച്ചിട്ടില്ല. എന്തുകൊണ്ട്​ ഇത്​ സംഭവിച്ചുവെന്നതിന്​ വിശദീകരണം ലഭിക്കാത്തതാണ്​ കുഴക്കുന്നത്​.

ശനിയാഴ്ച ഫിൻലൻഡിനെതിരായ കളിയുടെ ആദ്യ പകുതി അവസാനിരിക്കെയാണ്​ ഡെന്മാർക്​ താരം എറിക്​സൺ കുഴഞ്ഞുവീണത്​. മൈതാനത്ത്​ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ്​ എറിക്​സൺ കൂടി താൽപര്യമറിയിച്ചതനുസരിച്ച്​ പുനരാരംഭിച്ച കളി ഡെൻമാർക്​ തോറ്റിരുന്നു.

കുഴഞ്ഞുവീഴ്ചയും അതുകഴിഞ്ഞു നടന്നതും ഓർമയില്ലെന്ന്​ എറിക്​സൺ പറഞ്ഞതായി കോച്ച്​ പറഞ്ഞു. ഇപ്പോൾ ഉണർന്നിരിക്കുന്ന താരം ചോദ്യങ്ങൾക്ക്​ കൃത്യമായി മറുപടി പറയുന്നുണ്ട്​. ഹൃദയം പതിവുതാളം വീണ്ടെടുത്തിട്ടുണ്ട്​. ഇനിയും താൻ മൈതാനത്തുണ്ടാകുമെന്നാണ്​ ആശുപത്രിയിലും എറിക്​സന്‍റെ ആഗ്രഹം.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ടെലിവിഷൻ കാമറകൾ തത്സമയം കാണിച്ചത്​ വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. താരത്തെ മാത്രമല്ല, കണ്ണീരണിഞ്ഞ്​ തകർന്ന്​ മൈതാനത്തുനിന്ന പത്​നി സബ്രീന ക്വിസ്റ്റിനെയും ഏറെനേരം കാണിച്ചു. ബി.ബി.സി പിന്നീട്​ ദൃശ്യങ്ങൾക്ക്​ മാപ്പുചോദിച്ചിരുന്നു.

അതേ സമയം, ടീം തകർന്നിരു​ന്നപ്പോഴും മത്സരം പുനരാരംഭിക്കാൻ നിർദേശം നൽകിയ യുവേഫയുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്​തമാണ്​. നിരന്തരം മത്സരങ്ങളിൽനിന്ന്​ അടുത്തതിലേക്ക്​ ഓടേണ്ടിവരുന്ന താരങ്ങൾക്ക്​ ഇതിലേറെ വലിയ ദുരന്തം വരാനിരിക്കുന്നേയുള്ളൂവെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്​. കൂടുതൽ മത്സരങ്ങളും ടീമുകളും വേദികളും നിരന്തരം യാത്രകളും മത്സര ഫലത്തെ കുറിച്ച ആധികളുമായി താരങ്ങൾ പ്രയാസപ്പെടുകയാണെന്നാണ്​ കുറ്റപ്പെടുത്തൽ.

Tags:    
News Summary - ‘He was gone’: Christian Eriksen had cardiac arrest, Denmark doctor says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT