മ്യൂണിക്: ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലിഗ, ജർമൻ സൂപ്പർ കപ്പ്, ഡി.എഫ്.ബി പൊക്കാൽ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്...13 മാസംകൊണ്ട് ആറു കിരീടങ്ങൾ. ജർമനിയിലെ ഗ്ലാമർ ടീം ബയേൺ മ്യൂണികിന് ഹാൻസി ഫ്ലിക് വാങ്ങിക്കൊടുത്ത ബഹുമതികളാണിത്രയും. ഒരു സീസണിൽ ഒരു ക്ലബിന് നേടാൻ കഴിയുന്ന പരമാവധി നേട്ടങ്ങൾ. ബാഴ്സലോണ കാലത്ത് പെപ്പ് ഗ്വാർഡിയോളക്ക് മാത്രം അവകാശപ്പെട്ട റെക്കോഡാണ് ക്ലബ് ലോകകപ്പ് കിരീടത്തിൽ ബയേൺ മുത്തമിട്ടതോടെ ജർമൻ കാരനായ ഹാൻസി ഫ്ലിക്കും സ്വന്തമാക്കിയിരിക്കുന്നത്.
ഹാൻസിയുടെ തീരുമാനങ്ങൾ എല്ലാം ശരിയാവുെന്നന്നാണ് ഓരോ കിരീട നേട്ടവും അടിവരയിടുന്നത്. ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഖത്തറിലേക്ക് ഹാൻസി ഫ്ലിക് പറന്നത് മുൻനിര താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ചായിരുന്നു. മ്യൂള്ളർ, ഗോറസ്ക, മാർടിനസ്, ബോട്ടങ് എന്നിവരാരും ടീമിലില്ല. പക്ഷേ, ഹാൻസി പരിശീലിപ്പിച്ചെടുത്ത ഒരുപിടി യുവതാരങ്ങളുമായി ഖത്തറിലേക്ക് വിമാനം കയറാനുള്ള തീരുമാനം ശരിയായിരുെന്നന്ന് മെക്സികൻ ക്ലബ് ടൈഗ്രസിനെ തോൽപിച്ച് കിരീടം ജർമനിയിലെത്തിച്ച് അയാൾ തെളിയിച്ചു.
രണ്ടു വർഷംമുമ്പ് ബയേൺ മ്യൂണികിെൻറ മോശം പ്രകടനത്തിനു പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് നികോ കൊവാച്ചിനെ പുറത്താക്കിയതോടെയാണ് 2019 നവംബർ മൂന്നിന് താൽക്കാലിക പരിശീലകനായി ഹാൻസി എത്തുന്നത്. ടീമിെൻറ തുടർജയങ്ങൾ കണ്ട് മാനേജ്മെൻറ് ഹാൻസിയെ സ്ഥിര പരിശീലകനാക്കി.
പിന്നീട് യൂറോപ്യൻ ഫുട്ബാളിൽ ഹാൻസി ഫ്ലിക് യുഗമായിരുന്നു. തകർച്ചയിലേക്ക് നീങ്ങിയ ബയേണിനെ ആൻസി ഫ്ലിക് പടുത്തുയർത്തി. പണിതുടങ്ങി 13 മാസം പിന്നിട്ടപ്പോഴേക്കും ആറു കിരീടങ്ങളാണ് ബയേണിെൻറ ഷെൽഫിലേക്കെത്തിയത്. യുവേഫയുടെ മികച്ച പരിശീലകനുള്ള അവർഡ് ഉൾപ്പെടെ ആറുവ്യക്തികത പുരസ്കാരങ്ങളും ഫ്ലിക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.