ലെവൻഡോവ്​സ്​കി vs ഹാലൻഡ്​- ജർമനിയിൽ വമ്പന്മാരുടെ കുതിപ്പ്​

മ്യൂണിക്​: ബുണ്ടസ്​ ലീഗയിൽ ​ശരിക്കും ഹാലൻഡിന്‍റെയും ലെവൻഡോവ്​സ്​കിയുടെയും മത്സരമാണ്​. കഴിഞ്ഞ ദിവസം രണ്ടു ഗോളുകമായി ബൊറൂസിയ ഡോർട്​മുണ്ടിന്‍റെ യുവ താരം ഏർളിങ്​ ഹാലൻഡ്​ മിന്നിച്ചപ്പോൾ, ബയേൺ മ്യൂണികിന്‍റെ ഇതിഹാസ താരം റോബർട്ട്​ ലെവൻഡോവ്​സ്​കിയും വിട്ടുകൊടുക്കാതെ ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ലീഗിൽ മൂന്നാംജയവുമായി ബയേണും ഡോർട്​മുണ്ടും കിരീടപ്പോരാട്ടത്തിന്​ ചൂടുകൂട്ടുകയും ചെയ്​തു.


കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്​ 4-1ന്​ ആർബി ലീപ്​സിഗിനെ തോൽപിച്ചപ്പോൾ, ബൊറൂസിയ ഡോർട്​മുണ്ട്​ 4-3ന്​ ബയർ ലെവർകൂസനെ തോൽപിച്ചു.


ബയേണിനായി റോബർട്​ ലെവൻഡോവ്​സ്​കി (12) പെനാൽറ്റിയി​ലൂടെ ആദ്യ ഗോൾ നേടി 'പൊങ്കാല'ക്ക്​ തുടക്കമിട്ടപ്പോൾ, പിന്നാലെ ജമാൽ മുസിയാല(47), ലെറോയ്​ സാനെ(54), എറിക്​ ചോപോ മോടിങ്(91)​ എന്നിവർ മറ്റു ഗോളുകൾ നേടി.


അടിയും തിരിച്ചടിയുമായി നീണ്ട ഡോർഡ്​മുണ്ട്​-ലെവർകൂസൻ മത്സരത്തിൽ ഹാലൻഡിന്‍റെ തകർപ്പൻ ഗോളുകളാണ്​ ഡോർട്​മുണ്ടിന്‍റെ രക്ഷക്കെത്തിയത്​. ​37, 77 മിനിറ്റുകളിലാണ്​ ഹാലൻഡ്​ ഗോൾ നേടിയത്​. യൂലിയൻ ബ്രാൻഡറ്റ് ​(49), റാഫേൽ ഗെറീറോ(71) എന്നിവർ ബൊറൂസിയയുടെ മറ്റു ഗോളുകൾ നേടി. ലെവർകൂസനായി ഫ്ലോറിയാൻ റിട്​സ്​(9), പാട്രിക്​ ഷിക്ക്​(45), മൂസാ ഡിബെയ്​(55) എന്നിവർ മറ്റു ഗോൾ നേടി. 


ബയേണിന്‍റെ എക്കാലത്തെ ടോപ്​സ്​കോറർ എന്ന പദവി സ്വന്തമാക്കിയ ലെവൻഡോവ്​സ്​കിയും യുവതാരം ഹാലൻഡും ഗോൾഡൻ ബൂട്ടിനായുള്ള അങ്കം തുടങ്ങിക്കഴിഞ്ഞു. ​പോളണ്ട്​ താരംനാലു മത്സരങ്ങളിൽ ആറുവട്ടം എതിർവല കുലുക്കിയപ്പോൾ, ഹാലൻഡ്​ അഞ്ചു ഗോളുമായി തൊട്ടു പിറകിലുണ്ട്​. 

Tags:    
News Summary - Golden boot competition- Robert lewandowski vs Erling Haaland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.