വിൻസെൻസോ അന്നെസെ ഗോകുലം കോച്ച്

കോഴിക്കോട്: ഗോകുലം കേരള എഫ്.സി പരിശീലകനായി ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അന്നെസെ. അടുത്ത ഐ ലീഗ് സീസണിലേക്കാണ് 35കാര​െൻറ നിയമനമെന്ന് ഗോകുലം എഫ്.സി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഫെർണാണ്ടോ വരേല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അന്നെസെയുടെ നിയമനം.

കഴിഞ്ഞ വർഷം കരീബിയൻ രാജ്യമായ ബെലീസേ സീനിയർ ടീം കോച്ച് ആയിരുന്ന അന്നെസെ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലെ ക്ലബുകളിലും സീനിയർ ടീം കോച്ച് ആയി സേവനം അനുഷ്​ഠിച്ചിട്ടുണ്ട്. അർമീനിയൻ അണ്ടർ 19 ടീമി​െൻറ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.

ഇറ്റാലിയൻ ഫസ്​റ്റ്​ ഡിവിഷൻ ക്ലബായ വെനെസിയ എഫ്.സി.യുടെ മധ്യനിര താരമായിരുന്ന അന്നെസെ കോച്ചിങ് തുടങ്ങുന്നത് ഇറ്റാലിയൻ തേർഡ് ഡിവിഷൻ ക്ലബിൽ ആൻഡ്രിയ ബാറ്റ് യങ് ക്ലബിൽ ആണ്.

'ഗോകുലത്തി​െൻറ കോച്ച് ആയി നിയമിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ് നല്ല ഫുട്​ബാൾ ആണ് ടീം കാഴ്ചവെച്ചത്. നല്ല കളിക്കാരുള്ള ടീം ആണ്. ഈ വർഷം ഐ ലീഗ് നേടുക ആണ് ലക്ഷ്യം -അന്നെസെ പറഞ്ഞു.

'നല്ല അനുഭവ സമ്പത്തുള്ള കോച്ച് ആണ് അന്നെസെ. ചെറുപ്പക്കാരനും വളരെ അധികം രാജ്യങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന് ഉണ്ട്. ഈ വർഷം ഇദ്ദേഹത്തിലൂടെ നമുക്ക് കൂടുതൽ ട്രോഫികൾ നേടാൻ പറ്റുമെന്ന വിശ്വാസം ഉണ്ട്' -ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.