Photo Credit: Reuters 

‘മെസ്സി 2034 ലോകകപ്പ് വരെ കളിക്കണം’; ആഗ്രഹമറിയിച്ച് ഫിഫ ​പ്രസിഡന്റ്

ഖത്തർ ലോകകപ്പ് നേട്ടത്തോടെ തന്റെ ചിരകാല സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. കരിയറിൽ എല്ലാ പ്രധാന ട്രോഫികളും പുരസ്കാരങ്ങളും അർജന്റീനക്കാരൻ നേടിയിട്ടു​ണ്ടെങ്കിലും, മെസ്സി ഇനിയും പന്ത് തട്ടണമെന്ന് തന്നെയാണ് ആരാധകർക്ക്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ആഗ്രഹവും അതുതന്നെയാണ്.

ലയണൽ മെസ്സി 2026 ലോകകപ്പിലും പങ്കെടുക്കമണമെന്ന് തന്റെ പ്രതീക്ഷ ഫിഫ പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. 2026 ലോകകപ്പിലും 2030 ലോകകപ്പിലും അതിന് ശേഷം 2034 ലോകകപ്പിലും മെസ്സി കളിക്കണമെന്നാണ് ഇൻഫാന്റിനോ പറഞ്ഞത്.

അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്ന കാര്യത്തെ കുറിച്ച് 36 കാരനായ മെസ്സി ഇതുവരെയും ഒരു സൂചനയും നൽകിയിട്ടില്ല, അടുത്ത ലോകകപ്പിന്റെ ഭാഗമാകാനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് ഫുട്ബാൾ മിശിഹാ. അടുത്ത ലോകകപ്പ് അടുക്കുമ്പോഴേക്കും താരത്തിന് പ്രായം 40 തികയും.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ഫിഫ പ്രസിഡന്റിന് മുന്നിൽ മെസ്സിയെ കുറിച്ചുള്ള ചോദ്യം വന്നത്. 2026 ലോകകപ്പിൽ ലയണൽ മെസ്സി പ​ങ്കെടുക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം. മറുപടിയായി, ഇൻഫാന്റിനോ അക്കാര്യത്തിൽ തനിക്കുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചു, “അടുത്ത ലോകകപ്പിലും അതിനു ശേഷമുള്ള ലോകകപ്പിലും 2034 വരെയും മെസ്സിയെ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” "എനിക്ക് ആവശ്യമുള്ളപ്പോൾ വരെ". - അദ്ദേഹം പറഞ്ഞു.

എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെ എളുപ്പം വിട്ടുകളയാൻ ഫിഫ പ്രസിഡന്റിന് താൽപര്യമില്ലെന്ന് ചുരുക്കം. 2034 ആവുമ്പോഴേക്കും ഇന്റർ മിയാമി ഫോർവേഡിന് വയസ് 47 തികയും. എങ്കിലും 2026 ലോകകപ്പിനെ സംബന്ധിച്ചിടത്തോളം, ലയണൽ മെസ്സിക്ക് നന്നായി കളിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ സഹതാരം പോലും വിശ്വസിക്കുന്നുണ്ട്.

Tags:    
News Summary - Gianni Infantino, FIFA President, Expresses Desire for Lionel Messi's Presence in the 2026 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT