കളിപ്പിക്കുന്നില്ല, ടീം വിടാനും അനുവദിക്കുന്നില്ല; റയലിനെതിരെ ആഞ്ഞടിച്ച്​ ബെയ്​ൽ

ലണ്ടൻ: ബാഴ്​സലോണയും ലയണൽ മെസിയും തമ്മിൽ തർക്കം തുടരുന്നതിനിടെ മുഖ്യ എതിരാളികളും സ്​പാനിഷ്​ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡിനെതിരെ ആഞ്ഞടിച്ച്​ സൂപ്പർതാരം ഗാരെത്​ ബെയ്​ൽ. ടീം വിടാൻ ആഗ്രഹിക്കുന്ന തന്നെ അതിന്​ അനുവദിക്കുന്നില്ലെന്ന്​ സ്​കൈ സ്​പോർട്​സിന്​ അനുവദിച്ച അഭിമുഖത്തിൽ ഇൗ 31കാരൻ പറഞ്ഞു.

ഇപ്പോഴും ഫുട്​ബാൾ ആവേശമാണെന്നും കളിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ ബെയ്​ൽ, റയലിൽ അവസരം ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. മറ്റ്​ ടീമുകളിലേക്ക്​ മാറാനുള്ള ശ്രമങ്ങളും ക്ലബ്​ തടയുകയാണ്​. കഴിഞ്ഞ വർഷം തനിക്ക്​ താൽപര്യമുള്ള ഒരു ഒാഫർ അവസാന നിമിഷം ക്ലബ്​ ഇടപെട്ട് ഒഴിവാക്കിയെന്നും ചൈനീസ്​ സൂപ്പർ ലീഗിലേക്ക്​ കൂടുമാറാനുള്ള ശ്രമത്തെ സൂചിപ്പിച്ച്​ ബെയ്​ൽ പറഞ്ഞു.

സീസൺ അവസാനിച്ചതോടെ കൂടുമാറ്റ വിപണിയിൽ ബെയ്​ലി​െൻറ പേര്​ സജീവമാണ്. പ്രീമിയർ ലീഗ്​ ക്ലബുകളായ മാഞ്ചസ്​റ്റർ യുനൈറ്റഡും ടോട്ടനം ഹോട്​സ്​പറും താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, റയൽ നിലപാട്​ വ്യക്തമാക്കിയിട്ടില്ല. പ്രീമിയർ ലീഗിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന്​ 2013ൽ അന്നത്തെ ലോക​ റെക്കോഡ്​ തുകയായ 85 മില്യൺ പൗണ്ടിന്​ ടോട്ടനത്തിൽനിന്ന്​ റയലിലെത്തിയ ബെയ്​ൽ പറഞ്ഞു.

റയൽ പരിശീലകൻ സിനദിൻ സിദാ​െൻറ 'ഗുഡ്​ലിസ്​റ്റി'ൽ ഇടംപിടിക്കാനാകാത്തതിനാലാണ്​ ബെയ്​ലിന്​ അവസരം കുറയുന്നതെന്നാണ്​ പരാതി. കഴിഞ്ഞ സീസണിൽ ആകെ 22 കളികളിലാണ്​ ബെയ്​ൽ കളിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT