ബാഴ്സലോണ: സൂപ്പർതാരം ലയണൽ മെസ്സി ക്ലബ് വിടുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ആരാധകർ. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തിന് മുമ്പിൽ പ്രതിഷേധവുമായി നിരവധി പേർ അണി നിരന്നു.
ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മരിയ ബർതമ്യൂവിൻെറ രാജി ആവശ്യപ്പെട്ട് മെസ്സിയുടെ ജഴ്സി ഉയർത്തിക്കാണിച്ചുമാണ് പ്രതിഷേധകർ ഒത്തുചേർന്നത്. വാർത്ത പുറത്തുവന്ന ഉടനെ ഇന്നലെ രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ഇന്നും ചെറിയ രീതിയിൽ തുടരുന്നുണ്ട്. 'MessiSiBartoNo' അഥവാ മെസ്സി വേണം ക്ലബ് പ്രസിഡൻറ് ബാർതമ്യൂ വേണ്ട എന്നാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്.
ബാഴ്സക്കുള്ളിൽ കുറച്ചുകാലമായി രൂപപ്പെട്ട അസ്വസ്ഥതകർ ബയേൺ മ്യൂണിക്കിനോടേറ്റ 8-2ൻെറ വമ്പൻ തോൽവിയോടെ മൂർധന്യത്തിലെത്തിയതായാണ് കരുതുന്നത്.കാറ്റലോണിയൻ ദേശീയതയുടെ പ്രതീകങ്ങളിലൊന്നായ ബാഴ്സലോണ ക്ലബ്ബിലുണ്ടാകുന്ന അസ്വസ്ഥതകൾ ആരാധകരെ വലിയ രീതിയിൽ ക്ഷുഭിതരാക്കിയിട്ടുണ്ട്. മെസി ക്ലബ് വിടുന്നെന്ന വാർത്തയിൽ ക്ലബ് അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മെസ്സിക്കായി പി.എസ്.ജി, ഇൻറർമിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള വമ്പൻമാർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.