ലണ്ടൻ: മുൻ ഇംഗ്ലീഷ് ഫുട്ബാൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി ക്യൂവിൽ നിന്നത് 13 മണിക്കൂർ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ പുലർച്ചെ 2.15നാണ് ക്യൂവിനൊപ്പം ചേർന്നത്.
രാജ്ഞിയുടെ അസാധാരണമായ ജീവിതം ആഘോഷിക്കുന്നതിനാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നത്. ഈ നിമിഷങ്ങളിൽ എല്ലാവർക്കുമൊപ്പം നിൽക്കാനാണ് താൽപര്യമെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. കൂടെ വരിയിലുണ്ടായിരുന്നവർക്കൊപ്പം ഭക്ഷണം പങ്കിട്ടതിന്റെ അനുഭവങ്ങളും ബെക്കാം പങ്കുവെച്ചു.
വെസ്റ്റ്മിനിസ്റ്റർ ഹാളിന് പുറത്ത് ബെക്കാം കാത്തുനിൽക്കുന്നതിന്റെ വിഡിയോയും വൈറലായി. ഉച്ചക്ക് 3.25നാണ് ബെക്കാമിന് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ സാധിച്ചത്.രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഹാളിലേക്കുള്ള പ്രവേശനം ഇടക്ക് സർക്കാർ നിർത്തിവെക്കുകയും ചെയ്തു. ഏകദേശം ഏഴര ലക്ഷത്തോളം പേരാണ് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.