ലോകഫുട്‌ബോളിലെ അഞ്ച് മെസ്സി മുഹൂർത്തങ്ങൾ! ഇനിയൊരിക്കലും സംഭവിക്കില്ല

അര്‍ജന്റീനയുടെ ഫുട്‌ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 35 വയസ്സ് പൂര്‍ത്തിയായി. ബാഴ്‌സലോണക്കൊപ്പം ഐതിഹാസികമായ ഫുട്‌ബാള്‍ നിമിഷങ്ങള്‍ സമ്മാനിച്ച മാന്ത്രികന്‍ ഖത്തര്‍ ലോകകപ്പിനുള്ള തയാറെടുപ്പിലാണ്. അര്‍ജന്റീനക്കൊപ്പം ട്രോഫികള്‍ ഇല്ലെന്ന ദുഷ്‌പ്പേര് രണ്ട് വട്ടം മായ്ച്ചു കളഞ്ഞ മെസ്സി, കരിയറിലെ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്നത് കിരീടം നേടാന്‍ മാത്രമായിരിക്കും. അതോടെ, എക്കാലത്തേയും മികച്ച ഫുട്‌ബാള്‍ താരം എന്ന ടാഗ് മെസ്സിക്ക് സ്വന്തമാകും! ലോകത്തെ മെസ്സി അതിശയിപ്പിച്ച നിമിഷങ്ങള്‍ ഏറെയാണ്. അതില്‍ ഏതാണ് മികച്ചത് എന്ന ചോദ്യം അപ്രസക്തമാണ്. എങ്കിലും, ഈ അഞ്ച് മത്സരങ്ങള്‍, നിമിഷങ്ങള്‍ മെസ്സിയെ അടയാളപ്പെടുത്തുന്നു.

1- ഏഴാം ബാലണ്‍ദ്യോര്‍

2021 ല്‍ മെസ്സി കരിയറിലെ ഏഴാം ബാലണ്‍ദ്യോര്‍ സ്വന്തമാക്കി. 38 ഗോളുകളും 14 അസിസ്റ്റുകളുമായി തിളങ്ങിയ മെസ്സി ആ വര്‍ഷം അര്‍ജന്റീനക്ക് കോപ അമേരിക്ക ട്രോഫിയും നേടിക്കൊടുത്തു.

2- കോപ അമേരിക്ക ട്രോഫി

1993ന് ശേഷം അര്‍ജന്റീന കോപ അമേരിക്ക ഉയര്‍ത്തിയത് കഴിഞ്ഞ വര്‍ഷം മെസ്സിയുടെ മാസ്മരികതയില്‍. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മെസ്സി ടൂര്‍ണമെന്റിന്റെ താരമായി.

3- 2011 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍

അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2010-11 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മെസ്സി നിഷ്പ്രഭമാക്കി. വെംബ്ലിയില്‍ മാഞ്ചസ്റ്റര്‍ താരങ്ങളെയെല്ലാം വട്ടം കറക്കിയ മെസ്സി ഗോളിന് വഴിയൊരുക്കിയും ഗോളടിച്ചും വിസ്മയിപ്പിച്ചു.

4- എല്‍ക്ലാസികോയിലെ ടീ ഷര്‍ട്ട് ആഘോഷം

2016-17 സീസണ്‍. ഏപ്രില്‍ 24 ന് നടന്ന എല്‍ ക്ലാസികോയില്‍ ബാഴ്‌സലോണ മെസ്സിയുടെ ഗോളില്‍ ഇഞ്ചുറി ടൈമില്‍ 3-2ന് ജയിച്ചു. ബാഴ്‌സക്കായി മെസിയുടെ അഞ്ഞൂറാം ഗോള്‍. അന്ന് ടീഷര്‍ട്ടുയര്‍ത്തി ആരാധകര്‍ക്ക് മുന്നില്‍ മെസ്സി നടത്തിയ ആഘോഷം ചരിത്ര നിമിഷമായി. എല്‍ ക്ലാസികോ ചരിത്രത്തിലെ ബാഴ്‌സയുടെ ഏറ്റവും മിഴിവാര്‍ന്ന ആഹ്ലാദപ്രകടനം.

5- 2012ല്‍ മെസ്സി നേടിയത് 91 ഗോളുകള്‍

അര്‍ജന്റീനക്കും ബാഴ്‌സലോണക്കുമായി 2012 ല്‍ മെസ്സി നേടിയത് 91 ഗോളുകളായിരുന്നു. 38 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 59 ഗോളുകള്‍. 12 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍നിന്ന് 13 ഗോളുകള്‍. 1972 ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ജെര്‍ഡ് മുള്ളര്‍ നേടിയ 85 ഗോളുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

Tags:    
News Summary - Five Messi moments in world football! It will never happen again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.