ചാമ്പ്യൻ ലിവർപൂളിനും ​േക്ലാപിനും​ ഒടുവിൽ ജയം; വീഴ്​ത്തിയത്​ ടോട്ടൻഹാമിനെ


ലണ്ടൻ: നാണക്കേടി​െൻറ നീണ്ട ഇടവേള പിന്നിട്ട്​ തകർപ്പൻ തിരിച്ചുവരവുമായി പ്രിമിയർ ലീഗ്​ ചാമ്പ്യന്മാർ. കരുത്തരായ ടോട്ടൻഹാം ഹോട്​സ്​പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവർപൂൾ ജയമില്ലാത്ത അഞ്ചു കളികൾക്ക്​ ശേഷം പ്രിമിയർ ലീഗിൽ വിജയവും ആദ്യ നാലിൽ ഇടവും ഉറപ്പിച്ചത്​. കണങ്കാലിന്​ പരിക്കേറ്റ്​ ഹോട്​സ്​പർ സൂപർ താരം ഹാരി കെയ്​ൻ ആദ്യ പകുതിയിൽ മടങ്ങിയ മത്സരത്തിൽ അസാധ്യ പ്രകടനവുമായാണ്​ റോബർ​ട്ടോ ഫർമീനോയും സാദിയോ മാനേയും മുന്നിൽനിന്ന്​ നയിച്ച സംഘം അനായാസ ജയം തൊട്ടത്​.

ഗോളടിക്കാൻ മറന്ന്​ ലീഗിൽ നിരവധി മത്സരങ്ങളും 482 മിനിറ്റും​ പൂർത്തിയാക്കിയതിനൊടുവിൽ ഇന്നലെ ഒന്നാം പകുതിയുടെ അവസാന മിനിറ്റിൽ റോബർ​ട്ടോ ഫർമീനോയാണ്​ ലിവർപൂളി​െൻറ ഗോൾവരൾച്ച അവസാനിപ്പിച്ചത്​. ഹോട്​സ്​പർ നിരയിൽ എറിക്​ ഡയറും ഗോളി ഹ്യൂഗോ​ ലോറിസും തമ്മിലെ ​ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ബ്രസീൽ താരത്തി​െൻറ സൂപർ ഗോൾ. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞ്​ പിന്നെയും ലോറിസ്​ വരുത്തിയ പിഴവ്​ ലിവർപൂളിന്​ അനുഗ്രഹമായി. സാദിയോ മാനെയുടെ അപകടകരമല്ലാത്ത ഷോട്ട്​ ഫ്രഞ്ച്​ ഗോളി ലോറിസ്​ തടുത്തി​ട്ടത്​ തളികയിലെന്ന പോലെ ലഭിച്ചത്​ ലിവർപൂൾ റൈറ്റ്​ ബാക്ക്​ അലക്​സാണ്ടർ ആർണൾഡി​െൻറ കാലുകളിൽ. അനായാസം വലയിലെത്തിച്ച ആർണൾഡ്​ ലിവർപൂൾ ലീഡ്​ രണ്ടാക്കി ഉയർത്തി. വൈകാതെ പിയറി എമിലി ഹോജ്​ബർഗിലൂടെ ഹോട്​സ്​പർ ഒരു ഗോൾ മടക്കിയെങ്കിലും ലിവർപൂൾ താരങ്ങൾ നക്ഷത്രത്തിളക്കത്തോടെ മൈതാനം ഭരിക്കുന്നത്​ തുടർന്നു. മുഹമ്മദ്​ സലാഹ്​ ഒരിക്കൽ ലക്ഷ്യത്തിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ സഹതാരം ഫർമീനോയുടെ കൈകളിൽ തൊട്ടതായി തെളിഞ്ഞതോടെ ഗോൾ നിഷേധിക്കപ്പെട്ടു. സാദിയോ മാനേ 65ാം മിനിറ്റിൽ മൂന്നാം ഗോളും നേടിയതോടെ ലിവർപൂൾ ജയം ഉറപ്പിച്ചു.

വിർജിൽ വാൻ ഡൈകും ജോ ഗോമസും പരിക്കുമായി പുറത്തിരിക്കുന്നത്​ അലട്ടാതെ ടീമിന്​ ഉൗർജം പകർന്ന ഫർമീനോയാണ്​ ഹോട്​സ്​പറിനെതിരെ ജയം നൽകുന്നതിൽ നിർണായകമായത്​.

ഇതോടെ ഒന്നാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റർ സിറ്റിക്കെതിരെ ലിവർപൂളി​െൻറ പോയിൻറ്​ വ്യത്യാസം നാലായി ചുരുങ്ങി. സിറ്റി ഒരു കളി അധികം പൂർത്തിയാക്കിയിട്ടുമുണ്ട്​. ജയത്തോടെ ലിവർപൂൾ വീണ്ടും ചാമ്പ്യൻഷിപ്പ്​ നിലനിർത്തുമെന്ന 'സ്വപ്​നങ്ങളും സജീവമായി. 

കളിയിൽ ഹാരി കെയ്​നിനെ നഷ്​ടമായ ഹോട്​സ്​പറിന്​ തുടർ മത്സരങ്ങളിലും കാര്യങ്ങൾ കൈവിടുമെന്ന ആശങ്കയുണ്ട്​.

Tags:    
News Summary - Firmino and Mané rip Tottenham apart to reignite Liverpool's title defence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.