ബാഴ്​സക്ക്​ സെവിയ്യയുടെ പൂട്ട്​

ബാഴ്​സലോണ: തന്നോളം പോന്ന എതിരാളി മുന്നിലെത്തിയപ്പോൾ ബാഴ്​സലോണ ഇനിയുമൊരു ചാമ്പ്യൻ ടീമായിട്ടില്ലെന്ന്​ തെളിയിച്ച ഫലം. സെവിയ്യക്ക്​ മുന്നിൽ 1-1ന്​ സമനില പാലിച്ച കളി കോച്ച്​ റൊണാൾഡ്​ കൂമാന്​ ചെയ്യാനുള്ള ജോലികൾ ഒാർമപ്പെടുത്തുന്നതായിരുന്നു.

എട്ടാം മിനിറ്റിൽ ലൂട്​ ഡി യോങ്ങി​െൻറ ഗോളിലൂടെ സെവിയ്യയാണ്​ ആദ്യം ​വലകുലുക്കിയത്​. രണ്ടു​ മിനിറ്റിനകം ഫിലിപ്​ കുടീന്യോ (10) മറുപടി നൽകി ടീമിനെ ഒപ്പ​െമത്തിച്ചെങ്കിലും അവിടെ അവസാനിച്ചു. അൻസു ഫാതി, അ​െൻറായിൻ ഗ്രീസ്​മാൻ എന്നിവർക്ക്​ കാര്യമായൊന്നും ചെയ്യാനായില്ല. മെസ്സിയാവ​െട്ട, ഒറ്റയാനായി മാറി. ബാഴ്​സയുടെ എല്ലാ അടവുമറിയുന്ന പഴയ കൂട്ടുകാരൻ ഇവാൻ റാകിടിച്​ എതിരാളിയുടെ കുപ്പായത്തിൽ കളത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.