ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരം; അർജന്റീന ടീമിൽ രണ്ടു പുതുമുഖങ്ങൾ, ഡി മരിയ തിരിച്ചെത്തി

ബ്യൂണസ് അയേഴ്സ്: ബ്രസീലിനും ഉറുഗ്വെക്കുമെതിരെ ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ ടീമിൽ രണ്ടു പുതുമുഖങ്ങൾ ഇടം നേടി. സ്പാനിഷ് ഡിഫൻഡർ പാബ്ലോ മാഫിയോയും ഫ്രാൻസിസ്കോ ഒർട്ടേഗയുമാണ് കന്നി മത്സരത്തിനൊരുങ്ങുന്നത്. പരിക്ക് മൂലം വിട്ടുനിന്ന എയ്ഞ്ചൽ ഡി മരിയ ടീമിൽ തിരിച്ചെത്തി.

തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ നാലിൽ നാലും ജയിച്ച് 12 പോയിന്റുമായി അർജന്റീന തന്നെയാണ് മുന്നിൽ. ഏഴു വീതം പോയിന്റുകളുമായി ഉറുഗ്വെയും ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. നവംബർ 17നാണ് ഉറുഗ്വെയുമായുള്ള മത്സരം. 22 നാണ് ബ്രസീൽ -അർജന്റീന പോരാട്ടം.


ഫ്രാൻസിസ്കോ ഒർട്ടേഗ, പാബ്ലോ മഫിയോ


അർജന്റീന ടീം സ്ക്വാഡ്

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഹുവാൻ മുസ്സോ (അറ്റ്ലാന്റ), വാൾട്ടർ ബെനിറ്റസ് (പി.എസ്.വി ഐന്തോവൻ), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്).

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (നോട്ടിങ്ഹാം ഫോറസ്റ്റ്), പാബ്ലോ മഫിയോ (മയോർക്ക), നഹുവൽ മൊളീന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്‌സ്‌പർ), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന), നിക്കോളാസ് ഒടാമെൻഡി (ബെൻഫിക്ക), മാർകോസ് അക്യൂന (സെവിയ്യ), ഫ്രാൻസിസ്കോ ഒർട്ടേഗ (ഒളിംപിയാകോസ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ഒളിമ്പിക് ലിയോൺ).

മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ് (എ.എസ് റോമ), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), ഗ്വിഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ചെൽസി), എസെക്വീൽ പലാസിയോസ് (ബയേർ ലെവർകുസെൻ), ജിയോവാനി ലോ ചെൽസോ (ടോട്ടൻഹാം ഹോട്‌സ്‌പർ), അലക്‌സിസ് മക്‍അലിസ്റ്റർ (ലിവർപൂൾ).

ഫോർവേഡുകൾ: പൗളോ ഡിബാല (എ.എസ് റോമ), എയ്ഞ്ചൽ ഡി മരിയ (ബെൻഫിക്ക), ലയണൽ മെസ്സി (ഇന്റർ മയാമി), ഹൂലിയൻ ആൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), ലൗതാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ലൂക്കാസ് ഒകാമ്പോസ് (സെവിയ്യ).


Tags:    
News Summary - FIFA World Cup 2026 Qualifiers: Messi headlines Argentina squad, Pablo Maffeo gets maiden call-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT