കാ​ർ​ലോ​സ് കൊ​ർ​ഡെ​യ്റോ ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ​ക്കും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു​മൊ​പ്പം

ലോ​ക​ക​പ്പി​ന്റെ​യ​ട​ക്കം വാ​ണി​ജ്യാ​വ​കാ​ശ വി​ൽ​പ്പ​ന; ഫി​ഫ​ക്കെ​തി​രെ ക​ലാ​പ​മു​യ​ർ​ത്തി വ​ൻ​ക​ര ഫു​ട്ബാ​ൾ ഭ​ര​ണ​സ​മി​തി​ക​ൾ

ജ​നീ​വ: ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളു​ടെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ൾ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക് വി​ൽ​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ (ഫി​ഫ) നീ​ക്ക​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക​വേ ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ​യു​ടെ ഉ​പ​ദേ​ശ​ക​ൻ രാ​ജി​വെ​ച്ചു. യൂ​റോ​പ്യ​ൻ, ഏ​ഷ്യ​ൻ, വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്ക​ൻ ഫു​ട്ബാ​ൾ ഭ​ര​ണ​സ​മി​തി​ക​ളെ​ല്ലാം തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രി​ക്കെ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ കാ​ർ​ലോ​സ് കൊ​ർ​ഡെ​യ്റോ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത് ഇ​ൻ​ഫാ​ന്റി​നോ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഫി​ഫ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് കൊ​ർ​ഡെ​യ്റോ വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പ​വ​ത്ക​രി​ച്ച വൈ​റ്റ് ഹൗ​സ് ടാ​സ്ക് ഫോ​ഴ്സി​ലും അം​ഗ​മാ​യി​രു​ന്നു കൊ​ർ​ഡെ​യ്റോ.

യൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ ഭ​ര​ണ​സ​മി​തി​യാ​യ യു​വേ​ഫ​യു​ടെ സ​മ്പൂ​ർ​ണ ബ​ഹി​ഷ്ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്ക​ൻ ഫു​ട്ബാ​ൾ ഭ​ര​ണ​സ​മി​തി​യാ​യ ‘കോ​ൺ​ക​കാ​ഫും’ ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും വി​വാ​ദ നി​ർ​ദേ​ശം ത​ള്ളി​യ​ത്. ഫു​ട്ബാ​ളി​നെ ഇ​ത്ത​ര​മൊ​രു രീ​തി​യി​ൽ കൊ​ണ്ടു​പോ​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ.​എ​ഫ്.​സി വ്യ​ക്ത​മാ​ക്കി. കോ​ൺ​ക​കാ​ഫി​ന് കീ​ഴി​ലു​ള്ള 41 അം​ഗ​രാ​ജ്യ​ങ്ങ​ളും ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് പ​ദ്ധ​തി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക​ക​പ്പ്, ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നി​വ​യു​ടെ വാ​ണി​ജ്യ ന​ട​ത്തി​പ്പി​നാ​യി ‘ഫി​ഫ ഫോ​ർ​വേ​ഡ് എ​ന്റ​ർ​പ്രൈ​സ്’ എ​ന്ന പേ​രി​ൽ പു​തി​യ ഉ​പ​ക​മ്പ​നി രൂ​പ​വ​ത്ക​രി​ക്കാ​നാ​ണ് ഫി​ഫ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​ന്റെ 21 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക് വി​റ്റ് 4.2 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 35,000 കോ​ടി​യി​ല​ധി​കം രൂ​പ) സ​മാ​ഹ​രി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​ത് അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് വീ​തി​ച്ചു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

Tags:    
News Summary - FIFA Faces Global Backlash Over Commercial Rights Sale; Advisor Carlos Cordeiro Resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.