ഫിഫ ക്ലബ്ബ് ലോകകപ്പ് ; ജയത്തോടെ ചെൽസി പ്രീക്വാർട്ടറിലേക്ക്

ഫിഫ ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ നിർണായക മത്സരത്തിൽ വിജയിച്ച് ചെൽസി പ്രീക്വാർട്ടറിലേക്ക്. ടുണീഷ്യൻ ക്ലബ്ബായ ഇ.എസ് ടുണിസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെൽസി പ്രീക്വാർട്ടർ ഉറപ്പിച്ചത്. മത്സരത്തിൽ ടോസിൻ അഡ്രാബിയോ (45+3), ലിയാം ഡെലാപ് (45+5), ജോർജ് (90+7) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്.

ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലമിംഗോയും എൽ.എ.എഫ്.സിയും ഒരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ 80 മിനിറ്റുവരെ ഗോൾ വിട്ടുനിന്ന മത്സരത്തിൽ 84 മിനിറ്റിലാണ് എൽ.എ.എഫ്.സി ഗോൾ നേടിയത്. രണ്ട് മിനിറ്റുകൾക്കിപ്പുറം ഫ്ലമിംഗോയും തിരിച്ചടിച്ചു. മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്‍റുകൾ നേടിയ ഫ്ലമിംഗോ ഗ്രൂപ്പിലെ ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. രണ്ടാമതുള്ള ചെൽസിക്ക് ആറ് പോയിന്‍റുകളാണുള്ളത്. 

Tags:    
News Summary - FIFA Club World Cup: Chelsea advances to pre-quarterfinals with win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.