ഫിഫ ക്ലബ്ബ് ലോകകപ്പ് ; ബെൻഫിക്കയോട് അടിതെറ്റി ബയേൺ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് തോൽവി. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തകർത്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് സി യിലെ ചാമ്പ്യൻമാരാകാനും ബെൻഫിക്കക്ക് കഴിഞ്ഞു. മത്സരത്തിൽ തോറ്റങ്കിലും ഗ്രൂപ്പിൽ രണ്ടാമതുള്ള ബയേണും പ്രീക്വാർട്ടറിലേക്ക് മുന്നേറി.

കളിയുടെ 13 -ാം മിനിറ്റിൽ ആൻഡ്രിയാസ് ഷേൽഡ്രപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ നേടിയത്. തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞുശ്രമിച്ചെങ്കിലും ല‍ക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. ഗ്രൂപ്പ് സി യിലെ ഓക്ലാന്ഡ്് സിറ്റിയും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു.  

Tags:    
News Summary - FIFA Club World Cup: Bayern Munich lose to Benfica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.