ഫിഫ അറബ് കപ്പ്​; ഒമാൻ പൊരുതി തോറ്റു

മസ്​കത്ത്​: ദോഹയിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബാളി​െൻറ കോർട്ടർ ഫൈനലിൽ ഒമാൻ കരുത്തരായ തുനീഷ്യയോട് പൊരുതി തോറ്റ്​ സെമി കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു തുനീഷ്യയുടെ വിജയം. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച തുനീഷ്യ പതിനാറാം മിനിറ്റിൽ സൈഫുദ്ദീന്‍ ജസിരിയുടെ ഗോളിലൂടെ ഒമാ​െൻറ വലകുലുക്കി. എന്നാൽ, ഒട്ടും പതറാതെതന്നെ ഒമാൻ കളിയിലേക്ക് മടങ്ങി വന്നു.

ഒന്നാം പകുതിയിൽ ആക്രമണ പ്രത്യാക്രമങ്ങൾ ഉണ്ടായെങ്കിലും പിന്നീട ഗോളുകൾ ഒന്നും പിറന്നില്ല. കളിയുടെ അറുപത്തിയാറാം മിനിറ്റിൽ ഒമാൻ മധ്യനിര നടത്തിയ മനോഹരമായ നീക്കത്തിലൂടെ അർഷാദ് അൽ അലവിയുടെ ഗോളലൂടെ ഒമാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ, ഒമാ​െൻറ ആഹ്ലാദം അധികം നീണ്ടു നിന്നില്ല. 77ാം മിനിറ്റിൽ തൂനീഷ്യൻ ക്യാപ്റ്റൻ യുസഫ് സാക്കിനിയുടെ തകർപ്പൻ ഹെഡർ ട്യുണീഷ്യക്കു വീണ്ടും ലീഡ് നേടിക്കൊടുത്തു. പിന്നീട് മത്സരത്തിലേക്ക് തിരികെയെത്താൻ കഠിനമായി ശ്രമിച്ചെങ്കിലും തൂനീഷ്യൻ പ്രതിരോധം മറികടക്കാൻ ഒമാനിന് കഴിഞ്ഞില്ല.

Tags:    
News Summary - FIFA Arab Cup Oman Vs Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT