ട്രാൻസ്​ഫർ ​'യുദ്ധം​​' പഴങ്കഥ; ബാഴ്​സക്കായി സന്നാഹത്തിൽ ബൂട്ടുകെട്ടി മെസ്സി

ബാഴ്​സലോണ: ക്ലബുമായി കൊമ്പുകോർത്തതെല്ലാം മറന്ന്​ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്​സക്കായി വീണ്ടും ബൂട്ടുകെട്ടി. സന്നാഹ മത്സരത്തിൽ ജിംനാസ്​റ്റിക്കിനെതിരെ 45 മിനിറ്റാണ്​ സൂപ്പർ താരം കളിച്ചത്​.


മത്സരത്തിൽ 3-1ന്​ ബാഴ്​സലോണ ജയിക്കുകയും ചെയ്​തു. ഉസ്​മാനെ ഡെംബലെ, അ​േൻറായിൻ ഗ്രീസ്​മാൻ, കുട്ടീന്യോ എന്നിവരാണ്​ ബാഴ്​സക്കായി സ്​കോർ ചെയ്​തത്​.

റോണാൾഡ്​ കോമാൻെറ ആദ്യ ഇലവനിൽ തന്നെ മെസ്സി ഇടം പിടിച്ചു. മെസ്സിക്കൊപ്പം മുന്നേറ്റത്തിൽ ഉസ്​മാനെ ഡെംബലെയും അ​േൻറായിൻ ഗ്രീസ്​മാനുമുണ്ടായിരുന്നു. ആദ്യ പകുതിക്ക്​ ശേഷം അർജൻറീനൻ താരം കളം വിടുകയും ചെയ്​തു.

ട്രാൻസ്​ഫർ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച്​ ക്ലബിൽ തന്നെ തുടരുകയാണെന്ന്​ മെസ്സി തീരുമാനിച്ചതിനുശേഷം ആദ്യ മത്സരമായിരുന്നു ഇത്​. 'മനസില്ലാ മനസ്സോടെയാണ്'​ ബാഴ്​സക്കു വേണ്ടി താരം വീണ്ടും കളത്തിലിറങ്ങി​യത്​. ബാഴ്​സ​ വിട്ട്​ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക്​ മാറാനായിരുന്നു താരത്തിൻെറ തീരുമാനം. ട്രാസ്​ഫർ ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും റിലീസ്​ ക്ലോസ്​ തുകയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളാണ്​ മെസ്സിയുടെ ക്ലബ്​ വിടുന്നതിനെ ബാധിച്ചത്​. വൻ തുക ത​ന്നാൽ മാത്രമെ മെസ്സിയെ വിട്ടു നൽകൂവെന്നായിരുന്നു ബാഴ്​സയുടെ നിലപാട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT