ലണ്ടൻ: 19ാം മിനിറ്റിൽ എവർട്ടൻ ഫോർവേഡ് ബെർനാഡ് മാഞ്ചസ്റ്റർ യുനൈറ്റഡ് വലകുലുക്കിയപ്പോൾ, ചുകന്ന ചെകുത്താന്മാർക്ക് ഒരു മാറ്റവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞവരുണ്ടായിരുന്നു.
എന്നാൽ, ഇനിയൊരു തോൽവികൂടിയുണ്ടായാൽ കോച്ച് സോൾഷെയറിെൻറ തൊപ്പിതെറിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, മാഞ്ചസ്റ്റർ താരങ്ങൾ തോൽക്കാൻ സന്നദ്ധമായിരുന്നില്ല. 15ാം സ്ഥാനത്തു നിന്നും ഒരു ഉയർത്തെഴുന്നേൽപ് സ്വപ്നം കണ്ട ചെമ്പട ഒന്നിച്ചുപൊരുതി. ഫലം ഇരുപകുതിയിലുമായി മൂന്ന് ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് തിരിച്ചുവന്നു.
ആവേശം നിറഞ്ഞ വമ്പന്മാരുടെ പോരിൽ 3-1നാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് എവർട്ടനെ തോൽപിച്ചത്.
ബെർനാഡിെൻറ ആദ്യ മിനിറ്റിലെ ഗോളിന് ബ്രൂണോ ഫെർണാണ്ടസും (25, 32), പകരക്കാരനായി ഇറങ്ങിയ എഡിൻസൻ കവാനിയുമാണ് (95) ഗോൾ നേടിയത്. കവാനിക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് ജഴ്സിയിൽ ആദ്യ ഗോളാണിത്.
ഇതോടെ യുനൈറ്റഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 14ാം സ്ഥാനത്തേക്ക് കയറി. നേരത്തെ, പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എവർട്ടൻ തോൽവിയോടെ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. എവർട്ടന് തുടർച്ചയായ മൂന്നാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.