‘‘അയാൾ പുറത്തി​രിക്കേണ്ടതാണ്...’’ ലെവൻഡോവ്സ്കിയെ ഇറക്കിയ ബാഴ്സക്കെതിരെ പരാതി നൽകി എസ്പാനിയോൾ

ചുവപ്പു കാർഡ് കിട്ടിയതിന് ഒരു മത്സരത്തിലെങ്കിലും പുറത്തിരിക്കേണ്ട താരം അപ്പീൽ നൽകി തൊട്ടടുത്ത കളിയിൽ കളിച്ചത് അംഗീകരിക്കാനാവില്ലെന്ന പരാതിയുമായി എസ്പാനിയോൾ. ലാ ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിലാണ് താരം ഇറങ്ങിയത്. കറ്റാലൻ ഡെർബിയിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയും ചെയ്തു.

ലീഗിൽ ടോപ്സ്കോററായ ലെവൻഡോവ്സ്കിയെ ഇറക്കാ​ൻ വെള്ളിയാഴ്ചയാണ് മഡ്രിഡിലെ കോടതി അനുമതി നൽകിയത്. കായിക കോടതി വിഷയത്തിൽ അന്തിമ വിധി പറയുംവരെ കളിക്കാമെന്നായിരുന്നു ഇടക്കാല ഉത്തരവ്.

ലോകകപ്പിന് മുമ്പ് നവംബർ എട്ടിന് ഒസാസുനക്കെതിരായ മത്സരത്തിലായിരുന്നു തുടർച്ചയായ രണ്ടു മഞ്ഞക്കാർഡുകൾക്കൊടുവിൽ മൂന്നു കളികളിൽ വിലക്കു വീണത്.

ഇതിനെതിരെ താരം കോടതി കയറുകയായിരുന്നു. ക്യാമ്പ് നൗവിൽ നടന്ന കളിയുടെ ഏഴാം മിനിറ്റിൽ മാർകോസ് അലോൺസോ നേടിയ ഗോളിൽ ലെവൻഡോവ്സ്കിയും പങ്കാളിയായിരുന്നു.

മത്സരം സമനിലയിലായതോടെ 2009നു ശേഷം എസ്പാനിയോളിനെതിരെ തോൽവി വഴങ്ങാതിരുന്ന നേട്ടം നിലനിർത്താൻ ബാഴ്സലോണക്കായി.

ലെവൻഡോവ്സ്കിയെ ഇറക്കിയതിനെതിരെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനാണ് പരാതി നൽകിയത്. കളി തുടങ്ങുംമുമ്പ് റഫറിയെ കണ്ട് എസ്പാനിയോൾ താരങ്ങൾ വിഷയം ധരിപ്പിച്ചിരുന്നു. രണ്ടു മഞ്ഞക്കാർഡുകൾ കണ്ട താരം ഒരു കളിയിലെങ്കിലും പുറത്തിരിക്കേണ്ടതാണെന്നും അതിനു വിപരീതമായാണ് കളത്തിലെത്തിയതെന്നുമായിരുന്നു പരാതി. 

Tags:    
News Summary - Espanyol files complaint over Lewandowski's eligibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.