വാറിൽ കുടുങ്ങി ലിവർപൂൾ; നഷ്​ടമായത്​ രണ്ടു ഗോളുകൾ

ലണ്ടൻ: വാർ പണിമുടക്കിയ ലിവർപൂളിന്​ സമനില. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ബ്രൈട്ടൻ ഹോവ്​ ആൽബിയോണിനെതിരെയാണ്​ ലിവർപൂൾ വാർ തീരുമാനത്തിൽ പെട്ടത്​. മത്സരത്തിൽ അവസാന നിമിഷം പെനാൽറ്റി വഴങ്ങേണ്ടി വന്ന ലിവർപൂൾ 1-1ന്​ സമനിലയിലായി.

മത്സരത്തിൽ 20ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയാണ്​ ആൽബിയോൺ തുടങ്ങിയത്​. എന്നാൽ, 60 മിനിറ്റുവരെ ലിവർപൂളിലെ ഗോൾ അനുവദിക്കാതെ തടഞ്ഞെങ്കിലും ഡീഗോ ജോട്ടയുടെ മനോഹരമായ ഗോളിൽ ലിവർപൂൾ അകൗണ്ട്​ തുറന്നു. കളി ജയിക്കുമെന്ന്​ തോന്നിച്ച ഘട്ടത്തിലാണ്​ 93ാം മിനിറ്റിൽ ബ്രൈറ്റണിന്​ ​പെനാൽറ്റി ലഭിച്ചത്​. ജർമൻ താരം പാസ്​കാൽ ഗ്രോ​ ഗോളാക്കുകയും ചെയ്​തു.

മത്സരത്തിൽ 35ാം മിനിറ്റിൽ മുഹമ്മദ്​ സലാഹും 84ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാനെയും വലകുലുക്കിയെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.

സമനില നേടിയ ലിവർപൂൾ 21 ​േപായൻറുമായി ഒന്നാം സ്​ഥാനത്ത്​ കയറി. ബ്രൈട്ടൺ 16ാം സ്​ഥാനത്താണ്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.