ലണ്ടൻ: പുതിയ പരിശീലകനെത്തിയിട്ടും മാഞ്ചസ്റ്റർ യുനൈറ്റഡിന് രക്ഷയില്ല! ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോടും യുനൈറ്റഡ് തോറ്റു.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റൂബൻ അമോറിമിന്‍റെ സംഘം കീഴടങ്ങിയത്. നിക്കോള മിലെൻകോവിച് (2), മോർഗൻ ഗിബ്‌സ്‌വൈറ്റ് (47), ക്രീസ് വുഡ് (54) എന്നിവരാണ് നോട്ടിങ്ഹാമിനായി വലകുലുക്കിയത്. റോസ്മസ് ഹോയ്‌ലൻഡ് (18), ബ്രൂണോ ഫെർണാണ്ടസ്(61) എന്നിവർ യുനൈറ്റഡിനായി ഗോൾ നേടി. ഒരാഴ്ചക്കിടെ യുനൈറ്റഡിന്‍റെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സനലിനോടും യുനൈറ്റഡ് കീഴടങ്ങിയിരുന്നു.
2023 ഫെബ്രുവരിക്ക് ശേഷം ഹോം മത്സരങ്ങളിൽ റൂമൻ അമോറിമിന്റെ ആദ്യ തോൽവിയാണ്. 30 വർഷത്തിനിടെ ആദ്യമായാണ് ഓൾഡ് ട്രാഫോർഡിൽ നോട്ടിങ്ഹാം ജയിക്കുന്നത്. കഴിഞ്ഞ സീസണിലെ എവേ മാച്ചിലും ടീം വിജയിച്ചിരുന്നു. അമോറിമിനു കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുനൈറ്റഡിന് ജയിക്കാനായത്. 19 പോയന്‍റുമായി യുനൈറ്റഡ് 13ം സ്ഥാനേക്ക് വീണു.
മറ്റൊരു മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി പിരിയുകയായിരുന്നു. ഇരുടീമുകളുടെയും ആക്രമണ പ്രത്യാക്രമങ്ങൾ കൊണ്ട് നിറഞ്ഞ മത്സരത്തിൽ, ആറാം മിനിറ്റിൽ തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. ഹ്യുസിന്റെ പാസിൽ ഡാനിയൽ മനസ് ആൺ ഗോൾ നേടിയത്. 30ാം മിനിറ്റിൽ ഹെഡർ വലയിലാക്കി സൂപ്പർ താരം എർലിങ് ഹാളണ്ട് സിറ്റിയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ലക്രോയ ക്സിലൂടെയാണ് ഗോൾ നേടിയത്. എന്നാൽ 68ാം മിനിറ്റിൽ റോക്കോ ലൂയിസിന്റെ ഷോട്ടിൽ സിറ്റി വീണ്ടും സമനില പിടിച്ചു. വിജയ ഗോളിനായി സിറ്റി ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെ സിറ്റിയുടെ റിക്കോ ലൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും തിരിച്ചടിയായി. 15 മത്സരങ്ങളിൽനിന്ന് എട്ട് ജയം, മൂന്ന് സമനില, നാല് തോൽവി എന്നിങ്ങനെയായി 27 പോയന്റുള്ള സിറ്റി നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽനിന്ന് 13 പോയന്റുമായി ക്രിസ്റ്റൽ പാലസ് 16ാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.