ഇഞ്ചുറി ടൈമിൽ ജയം എത്തിപ്പിടിച്ച് ലിവർപൂൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ​മ​നി​ല മു​ന​മ്പി​ൽ ജ​യം പി​ടി​ച്ച് ലി​വ​ർ​പൂ​ൾ. ബേ​ൺ​ലി​യു​ടെ മൈ​താ​ന​ത്ത് ന​ട​ന്ന ക​ളി​യി​ൽ ഇ​ൻ​ജു​റി ടൈ​മി​ന്റെ മൂ​ന്നാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് മു​ഹ​മ്മ​ദ് സ​ലാ​ഹാ​ണ് വി​ജ​യ ശി​ൽ​പി​യാ​യ​ത്. 

ബോക്‌സിനുള്ളിൽ വെച്ച്, ലിവർപൂളിന്റെ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് റഫറി മൈക്കൽ ഒലിവർ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സലാഹ് ഡുബ്രാവ്കയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 

84-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് ബർൺലിയുടെ ലെ​സ്ലി ഉ​ഗു​ചു​ക്വു രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തായി. ഇതോടെ ബർൺലി 10 പേരായാണ് ബേ​ൺ​ലി കളിച്ചത്. 

നാ​ല് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് 12 പോ​യ​ന്റു​മാ​യി ഒ​ന്നാം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചി​ട്ടു​ണ്ട് ചെ​മ്പ​ട. അ​തേ​സ​മ​യം, ചെ​ൽ​സി-​ബ്രെ​ന്റ്ഫോ​ർ​ഡ് മ​ത്സ​രം 2-2ൽ ​ക​ലാ​ശി​ച്ചു. കോ​ൾ പാ​മ​ർ (61), മോ​യി​സെ​സ് കൈ​സെ​ഡോ (85) എ​ന്നി​വ​രാ​ണ് ചെ​ൽ​സി​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. കെ​വി​ന്‍ ഷേ​ഡ് (35), ഫാ​ബി​യോ കാ​ർ​വാ​ലോ (90+3) എ​ന്നി​വ​രാ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​ന്‍റെ സ്കോ​റ​ർ​മാ​ർ.


Tags:    
News Summary - English Premier League: Liverpool wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.