ലണ്ടൻ: മുൻനിരക്കാർ അങ്കത്തിനിറങ്ങിയ പ്രിമിയർ ലീഗിൽ ഒന്നാമന്മാരെ സമനിലയിൽ കുരുക്കി സതാംപ്ടൺ. 12 പോയന്റ് ലീഡുമായി പോയന്റ് പട്ടികയിൽ ബഹുദൂരം മുന്നിൽനിൽക്കുന്ന ഗാർഡിയോളയുടെ പട്ടാളത്തെ ഓരോ ഗോൾ അടിച്ചാണ് സതാംപ്ടൺ ഒപ്പം പിടിച്ചത്. തുടർച്ചയായ 12 മത്സരങ്ങളിൽ ജയവുമായി കുതിക്കുകയായിരുന്ന ടീമിന് അതോടെ അപ്രതീക്ഷിത പൂട്ടായി. കൈൽ വാക്കർ പീറ്റേഴ്സ് ഏഴാം മിനിറ്റിൽ സതാംപ്ടണെ മുന്നിലെത്തിച്ചതോടെ ആധിപത്യം കാട്ടിയ സതാംപ്ടണെ പിടിച്ച് കളിയുടെ രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയിൻ സഹായിച്ച് ലപോർടയാണ് സമനില ഗോൾ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഇഞ്ച്വറി സമയത്തെ ഗോളിൽ കടന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് വിലപ്പെട്ട മൂന്ന് പോയന്റ് നേടി. മാർകസ് റാഷ്ഫോഡാണ് സ്കോറർ. വുൾവ്സ്, ആസ്റ്റൺ വില്ല, ന്യൂകാസിൽ ടീമുകളും ജയം കണ്ടു.
ജയം; വീണ്ടും കിരീട പ്രതീക്ഷ മുളച്ച് ലിവർപൂൾ
ലണ്ടൻ: ഒന്നാം സ്ഥാനത്ത് ഏറെ ദൂരം മുന്നിലെത്തിയ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കിരീടത്തിലേക്ക് ഒരു കൈ നോക്കാമെന്ന പ്രതീക്ഷകളിലേക്ക് വീണ്ടും ഗോളടിച്ചുകൂട്ടി ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ചെമ്പട മുക്കിയത്. ഇതോടെ ഒരു കളി കുറച്ചു കളിച്ച ടീം സിറ്റിയുമായി പോയന്റ് അകലം ഒമ്പതാക്കി ചുരുക്കി.
എട്ടാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറുമായി വാൻ ഡൈകാണ് ക്രിസ്റ്റൽ പാലസ് വല ആദ്യം കുലുക്കിയത്. പിന്നാലെ ഓക്ലേഡ് ചേംബർലെയ്ൻ 32ാം മിനിറ്റിൽ ടീമിന്റെ ലീഡുയർത്തി. കളി അവസാനിക്കാനിരിക്കെ ഫബീന്യോ പെനാൽറ്റി വലയിലെത്തിച്ച് പട്ടിക പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.