വീണ്ടും 'സമനില തെറ്റി' മാഞ്ചസ്​റ്റർ സിറ്റി

ലണ്ടൻ: സീസണിൽ ഇതുവരെയും താളം കണ്ടെത്താനാവാത്ത മാഞ്ചസ്​റ്റർ സിറ്റി ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ 'സമനില തെറ്റിയ' അവസ്​ഥയിലാണ്​. അഞ്ചു മത്സരങ്ങൾ പിന്നിടു​േമ്പാൾ രണ്ടു മത്സരങ്ങൾ മാത്രം ജയിക്കാനായ സിറ്റി ഇനി എന്ത്​ അടവുനയം സ്വീകരിക്കുമെന്നാണ്​ ആലോചിക്കുന്നത്​.

പ്രീമിയർ ലീഗിൽ അവസാനം കളിച്ച മത്സരത്തിൽ വെസ്​റ്റ്​ഹാമിനോട് മാഞ്ചസ്​റ്റർ സിറ്റി​ 1-1ന്​ സമനിലയിൽ കുരുങ്ങി. ഇതോടെ പ്രീമിയർ ലീഗ്​ ഫേവറിറ്റുകൾ 12ാം സ്​ഥാനത്താണ്​ നിലവിൽ. അഞ്ചു മത്സരങ്ങളിൽ രണ്ടു സമനിലയും ഒരു തോൽവിയും ഏറ്റുവാങ്ങേണ്ടി വന്ന സിറ്റിക്ക്​ ഏതായാലും ഈ സീസണിൽ തീർത്തും മോശം തുടക്കമാണ്​.

വെസ്​റ്റ്​ഹാമിനെതിരെ 70 ശതമാനം പന്തും കൈവശപ്പെടുത്തിയിട്ടും സിറ്റിക്ക്​ ജയിക്കാനായില്ല. 18ാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങാനായിരുന്നു വിധി. മൈക്കൽ അ​േൻറാണിയോയാണ്​(18) വെസ്​റ്റ്​ഹാമിനായി ഗോൾ നേടിയത്​. എന്നാൽ, സിറ്റിക്ക്​ തിരിച്ചടിക്കാനായത്​ 51ാം മിനിറ്റിലാണ്​. യുവ താരം ഫിൽഫോഡനാണ് സിറ്റിയുടെ മാനം കാത്തത്​.

പന്തുമായി നിരവധി തവണ വെസ്​റ്റ്​ഹാമി​െൻറ ഗോൾ മുഖത്ത്​ സിറ്റി വട്ടമിട്ട്​ പറന്നെങ്കിലും പിന്നീട്​ ലക്ഷ്യം കണ്ടില്ല. 14 തവണയാണ്​ എതിർ പോസ്​റ്റിലേക്ക്​ മാഞ്ചസ്​റ്റർ സിറ്റി താരങ്ങൾ ഷോട്ട്​ പായിച്ചത്​.

പ്രീമിയർ ലീഗിലെ മറ്റൊരു മത്സത്തിൽ ആസ്​റ്റൺ വില്ല, ലീഡ്​സ്​ യുനൈറ്റഡിനെ 3-0ത്തിന്​ തോൽപിച്ചു. ​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.